രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കോഴിക്കോടിന്റ മണ്ണിലെത്തി, വയനാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി ചരിത്ര പ്രസിദ്ധമായ കോഴികകോടിന്റെ മണ്ണിലെത്തി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വയനാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി ചരിത്ര പ്രസിദ്ധമായ കോഴികകോടിന്റെ മണ്ണിലെത്തി. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് ബുധനാഴ്ചത്തെ യാത്രയുടെ തുടക്കം കുറിച്ചത്്്. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും വമ്പിച്ച സ്വീകരണം വാങ്ങിയാണ് കോഴിക്കോടിന്റെ മണ്ണിലേക്കെത്തിയത്്.
കോഴിക്കോട് ജില്ലയിലേക്ക് കടന്ന യാത്രക്ക് താമരശ്ശേരി ചുരത്തിന്റെ അടിവാരത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി. തിരുവമ്പാടിയിലായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം . പിന്നീട് കൊടുവള്ളിയിലെ സ്വീകരണത്തോടെയാണ് കോഴിക്കോട് ജില്ലയിലെ ബുധനാഴ്ചത്തെ യാത്ര അവസാനിച്ചത്. സ്വീകരണയോഗങ്ങളിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്്.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും തെറ്റായ നയങ്ങളും അഴിമതിയും അക്കമിട്ട് നിരത്തിയാണ് രമേശ് ചെന്നിത്തല ജനങ്ങളെ അഭിസംബോധന ചെയ്തത്്. സ്വര്‍ണക്കടത്ത് ക്കേസില്‍ സി.പി.എമ്മും ബിജെപിയും ഒത്തുകളിച്ച് അന്വഷണം അട്ടിമറിച്ചതിന് തെളിവാണ് ഇന്ന് ശിവശങ്കറിറ് ലഭിച്ച ജാമ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha





















