വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ കൊലപാതകം ;പ്രതികൾ അറസ്റ്റിൽ, സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ കൊലപ്പെടുത്തി മാല മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പൊതിയാരുവിള ഇഞ്ചിമുക്ക് വെള്ളച്ചാലില്‍ ചരുവിള വീട്ടില്‍ ഗോപാലനെ (70)യാണ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. പൊതിയാരുവിള സ്വദേശികളായ രമേശന് (38), ജയന് (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടിലെത്തിയ പ്രതികള്‍ ഗോപാലന് വീടിനു പുറത്തു നില്ക്കുന്ന സമയത്ത് കാണാതെ അകത്തുകടന്ന് ഒന്നര പവന്റെ സ്വർണ്ണമാല മോഷ്ടിച്ചു. ഇതുകണ്ട് ഗോപാലന് ഓടിയെത്തി തടഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് രമേശനും ജയനും ചേര്‍ന്ന് തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച്കൊല്ലുകയായിരുന്നു.
വീടിന്റെ മേൽക്കൂരയിൽ ഗോപാലനെ കെട്ടിത്തൂക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന്,കട്ടിലിനു കുറുകെ മൃതശരീശം കിടത്തുകയായിരുന്നു. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം പ്രതികൾ കടയ്ക്കലിലെ ജില്ലറികടയിൽ മാല വില്ക്കാന് ചെന്ന രമേശനെ കണ്ട് സംശയം തോന്നിയ കടയുടമ കടയ്ക്കല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന്, പ്രതിയെ ഏരൂര്‍ പൊലീസിന് കൈമാറി. രമേശന് പിടിയിലായ വിവരമറിഞ്ഞ് ജയന് ഒളിവിൽ പോയി. രമേശനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിന്തുടര്ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് ജയന് പിടിയിലായത്. ഇരും മദ്യപാനവും ചീട്ടുകളിയും നടത്തിയതുമൂലം കടബാധ്യത ഉണ്ടായി ഇതിനെ തുടർന്ന് കടം വീട്ടുന്നതിനുവേണ്ടിയാണ് മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികളെ കോടതിയിൽ വ്യാഴാഴ്ച്ച ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.ഗോപാലിന്റെ വീട്ടിൽ വെച്ച് നടത്തിയ തെളിവെടുപ്പിൽ പ്രതികള്‍ കൈക്കലാക്കിയ ഗോപാലന്റെ ടോർച്ച് സമീപത്തെ എണ്ണപ്പനത്തോട്ടത്തില്‍നിന്ന് കണ്ടെടുത്തു. ഒരു സ്വര്‍ണമോതിരം കൂടി കണ്ടുകിട്ടാനുണ്ടെന്ന് ഗോപാലന്റെ മകൻ പോലീസിനോട് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha





















