സിസ്റ്റര്‍ അഭയ കേസിലെ പോരാട്ട വീരൻ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി രാജസേനൻ

സിസ്റ്റര്‍ അഭയ കേസിലെ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ തുടക്കം മുതല്‍ പോരാടിയ വ്യക്തിയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. അദ്ദേഹം നടത്തിയ നിയമ പോരാട്ടവും ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ് . ഇപ്പോഴിതാ, ജോമോന്റെ നിയമപോരാട്ടങ്ങള്‍ സിനിമയാക്കുവാൻ ഒരുങ്ങുകയാണ് . വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ രാജസേനനാണ് ചിത്രം തിരശീലയില്‍ എത്തിക്കുവാൻ ഒരുങ്ങുന്നത് .
വിവാഹജീവിതം പോലും വേണ്ടെന്ന് വെച്ച് 28 വര്‍ഷക്കാലം യാതൊരു പരിചയവുമില്ലാത്ത സിസ്റ്റര്‍ അഭയയുടെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിച്ച ജോമോന്റെ ജീവിതമാണ് രാജസേനന്‍ സിനിമയാക്കുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവചരിത്രവും അഭയാകേസില്‍ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റ നാള്‍ വഴികളുമാണ് സിനിമയിൽ ഉൾപ്പെടുത്തുക. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കണമെന്നാണ് ജോമോനും സംവിധായകന്‍ രാജസേനനും തമ്മിലുള്ള സമ്മത കരാര്‍.\
https://www.facebook.com/Malayalivartha






















