ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ദാമ്പത്യ സന്താന ഐക്യം, ധനനേട്ടം എന്നിവ ഇന്ന് ഉണ്ടാകും.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാകുവാനും ഇന്ന് അവസരം ലഭിക്കും. വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം, വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് എന്നിവ ഉണ്ടാകും. അനുകൂലമായ ഒരു ദിനം പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ദാമ്പത്യ സന്താന ഐക്യം, ധനനേട്ടം എന്നിവ ഇന്ന് ഉണ്ടാകും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്കോ തനിക്കോ വിവാഹം നടക്കുവാൻ ഇടയുണ്ട്. സന്തോഷകരമായ ഒരു ദിനമാണിത്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): അന്യ ജനങ്ങളിൽ നിന്ന് തിക്താനുഭവങ്ങൾ, ഭാര്യ സുഖക്കുറവ്, പുത്ര ദുഃഖം എന്നിവ ഇന്ന് അനുഭവത്തിൽ വരും. അനാവശ്യ ബന്ധം വഴി ധനനഷ്ടമോ അപമാനമോ ഉണ്ടാവാൻ ഇടയാകും. ഇന്ന് ജാഗ്രത പാലിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ശരീരശോഷണം അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുകയും ചെയ്യും. മനോദുഃഖം, വരവിൽ കവിഞ്ഞ ചെലവ്, അപമാനം, ധനനഷ്ടം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. ഇന്ന് കൂടുതൽ ക്ഷമയോടെ മുന്നോട്ട് പോകുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവ്വഹിച്ചതിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. ഔദ്യോഗിക രംഗത്ത് വിജയം പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കർമ്മ മേഖലയിൽ അർഹിക്കുന്ന രീതിയിൽ ഉന്നത പദവി അലങ്കരിക്കുവാനുള്ള ഭാഗ്യം, ബിസിനസ്സിൽ പുരോഗതി, ധനലാഭം, കാര്യവിജയം, ശരീര സുഖം എന്നിവ ഇന്ന് ഉണ്ടാകും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ബന്ധുജനങ്ങളുമായി അകൽച്ച ഉണ്ടാകുവാനോ കലഹം ഉണ്ടാകുവാനോ ഇന്ന് സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): മാതാവിനോ മാതൃ ബന്ധുക്കൾക്കോ വിയോഗമോ ആശുപത്രി വാസമോ വരുവാൻ ഇടയാകും. ഉറക്കക്കുറവ് മൂലം ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കും. ധനക്ലേശം, മനോരോഗം, പരാജയം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ധൈര്യം, ചിന്താശേഷി, ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ധനനേട്ടം, നല്ല സുഹൃത്തുക്കൾ എന്നിവ ഇന്ന് ഉണ്ടാകും. സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും ഗുണഫലം പ്രതീക്ഷിക്കാം. അനുകൂലമായ ഒരു ദിനം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ദാമ്പത്യ സന്താനഹാനി, മനോദുഃഖം, ബന്ധു ജനങ്ങളുമായി കലഹം, ജലഭയം, സംശയ രോഗങ്ങൾ, ധനക്ലേശം, തൊഴിൽ പരാജയങ്ങൾ, മനോരോഗം എന്നിവ ഇന്ന് ഉണ്ടാവാതെ ശ്രദ്ധിക്കുക. ഇന്ന് അത്യധികം ജാഗ്രത ആവശ്യമാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വളരെ കാലമായി ഉണ്ടായിരുന്ന രോഗത്തെ അതിജീവിക്കുവാൻ ഇന്ന് സാധിക്കും. മനഃസുഖം, ഭക്ഷണ സുഖം, കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ, ധനനേട്ടം എന്നിവ ഇന്ന് ഉണ്ടാകും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ചെയ്യും. ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാവാം. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് സംയമനം പാലിക്കുക.
"https://www.facebook.com/Malayalivartha






















