ടി. പത്മനാഭനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം.

ടി. പത്മനാഭനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനം. താന്‍ കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ മൂവര്‍ണ്ണക്കൊടി പുതപ്പിക്കണമെന്നുമുള്ള . യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രയ്ക്കിടെ കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പത്മനാഭനെ സന്ദര്‍ശിച്ചപ്പോഴായിരുന്നു പത്മനാഭന്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നുമടക്കമുളള അഭിപ്രായം പ്രകടിപ്പിച്ചത്. പത്മനാഭനെ കൊണ്ടുനടക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ വിമർശനം ഉയരുകയായിരുന്നു. . . കോണ്‍ഗ്രസ് സഹയാത്രികനായിരുന്ന പത്മനാഭന്‍ എം.എന്‍. വിജയനെതിരെ പ്രതികരിച്ചതിനുശേഷം സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും മാത്രമേ ആര്‍ക്കും കൊടുക്കേണ്ടതുള്ളുവെന്ന് നമ്മുടെ നേതാക്കള്‍ക്ക് അറിയാതെ പോയെന്നാണ് പ്രതികരണം. പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പത്മനാഭനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മുന്നോടിയായി ഗൃഹസന്ദര്‍ശന പരിപാടിക്ക് പി. ജയരാജന്‍ തുടക്കം കുറിച്ചത് ടി. പത്മനാഭന്റെ വീട്ടില്‍ നിന്നായിരുന്നു. പത്മനാഭന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ രൂക്ഷമായ ഭാഷയില്‍ ജയരാജനോട് പ്രതികരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha






















