കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും താല്‍ക്കാലിക നിയമനങ്ങളും വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്;നേരത്തെ നടത്തിയ താത്ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

1. കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും താല്‍ക്കാലിക നിയമനങ്ങളും വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ നടത്തിയ താത്ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലവധി നീട്ടുന്നുവെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം പൊള്ളത്തരമാണ്. അതച് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമണ്. കാരണം ഉള്ള ഒഴിവുകളില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരായി എടുത്തിട്ടുളളവരെ സ്ഥിരപ്പെടുത്തുമ്പാള്‍ പിന്നെ ഒഴിവുകള്‍ ബാക്കി ഉണ്ടാകില്ല. വര്‍ഷങ്ങളായി ജോലി തേടി അലയുന്ന പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്.
2. പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് കാല്‍ഭാഗം പോലും നിയമിച്ചിട്ടില്ല. നേരത്തെ നിയമനം നടക്കാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞപ്പോള്‍ നീട്ടി നല്‍കുകയിട്ടില്ല. ഇപ്പോള്‍ പൊടുന്നനെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനുള്ള തിരുമാനം എടുത്തത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ആയിരക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനെടുത്ത തിരുമാനത്തിനതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന യുവജന രോഷത്തെ തടയാനുള്ള ഒരു പാഴ് വേല മാത്രമാണിത്. അല്ലാതെ ലിസ്റ്റ് നീട്ടിക്കൊടുത്തത് കൊണ്ട് ആര്‍ക്കും ജോലി കിട്ടാന്‍ പോകുന്നില്ല.
3. ഉമാദേവി കേസില്‍ സര്‍ക്കാര്‍ ജോലിയില്‍ ആളുകളെ സ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ആളുകളെ സ്ഥിരപ്പെടുത്തുന്ന നടപടി ഭരണഘടനയുടെയും സുപ്രിം കോടതി വിധികളുടെ ലംഘനമാണ്. കോടതിയില്‍ ചോദ്യം ചെയ്താല്‍ ഈ നടപടി നിലനില്‍ക്കില്ല.
4. സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും പാര്‍ട്ടി താല്‍പര്യം കണക്കിലെടുത്തുകൊണ്ടു നിയമനങ്ങളാണ് നടക്കുന്നത്. കോഴിക്കോട ്സര്‍വ്വകലാശാലയില്‍ അടുത്ത കാലത്ത് നടന്ന നിയമനങ്ങള്‍ ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. അവ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയത് രൂക്ഷമായ വിമര്‍ശനമാണ്. ഇന്നലെ സി ഡി റ്റില്‍ 114 പെരെയാണ് സ്ഥിരപ്പെടുത്തിയത്. നേരത്തെ കെല്‍ട്രോണില്‍ 280 പേരെ സ്ഥിരപ്പെടുത്തി. ആരോഗ്യ വകുപ്പ് , വ്യവസായ വകുപ്പ്, കില, തുടങ്ങിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ മുന്നോട്ട്പോവുകയാണ്.
5. സ്ഥിരപ്പെടുത്തലിന്റെ മാനദണ്ഡം എന്താണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കത്ത് വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷ അനുഭാവികള്‍ ആയതാണ് മാനദണ്ഡമെന്ന് കമല്‍ പറഞ്ഞിട്ടുണ്ട്. സി പി എമ്മുകാരായിട്ടുള്ള ആളുകളെയാണ് കമല്‍ പറഞ്ഞ മാനദണ്ഡത്തില്‍ നിയമിക്കുന്നത്. എത്രയോ അധികം ചെറുപ്പക്കാരാണ് പി എസ് സിറാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും നിയമനം കിട്ടാതെ നില്‍ക്കുന്ന ത്. തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന യുവാവ് പി എസ് സി നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് ഓണക്കാലത്താണ്.
6. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ പുനര്‍ പരിശോധിക്കും. പി. എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യാഗാര്‍ത്ഥികള്‍ കോടതിയില്‍ പോകുന്നതിന് വേണ്ട നിയമ സഹായം യു.ഡി.എഫ് ചെയ്യും. ഒപ്പം യു.ഡി.എഫ് വന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക നിയമ നിര്‍മാണം നടത്തും
ശിവശങ്കറിന്റെ ജാമ്യം
-------------
1 സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ എല്ലാ അന്വേഷണവും നിലച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജാമ്യം ലഭിക്കാന്‍ കാരണം.
2. കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും സംസ്ഥാനം ഭരിക്കുന്ന സി പി എമ്മും കൂടി ചേര്‍ന്ന് കള്ളക്കടത്ത് കേസ് പൂര്‍ണ്ണമായി അട്ടിമറിച്ചിരിക്കുന്നു. എല്ലാറ്റിന്റെയും സൂത്രധാരന്‍ എന്ന് അന്വഷണ ഏജന്‍സികള്‍ പറഞ്ഞുകൊണ്ടിരുന്ന ശിവശങ്കരന്‍ ഇന്നലെ ജാമ്യത്തിലറങ്ങി. മറ്റ് അന്വേഷണവും ഏതാണ്ട് നിലച്ച മട്ടാണ്.
2. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് കാണുന്നതെന്നും വലിയ ഭാഗം ഇനിയുമുണ്ടെന്നുമാണ് അന്വേഷണ ഘട്ടത്തില്‍ ഏജന്‍സികള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ എന്‍ ഐ എയുടെയും ഇഡിയുടേയോ കസ്റ്റംസിന്റെയോ അന്വേഷണമില്ല. സി പി എമ്മും ബി ജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്ന ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ജാമ്യം നല്‍കിക്കൊണ്ടുള്ള വിധിന്യായം പരിശോധിച്ചാല്‍ അയാള്‍ എല്ലാ കുറ്റവും ചെയ്തുവെന്ന് അതില്‍ പറയുന്നുണ്ട്. പിന്നെ കസ്റ്റംസ് എന്ത് കൊണ്ട് ജാമ്യം നല്‍കിയതിനെ എതിര്‍ത്തില്ല?
3. കസ്റ്റംസ് സാധാരണ ഗതിയില്‍ ഇത്തരം കേസുകളില്‍ ജാമ്യം കൊടുക്കുന്നതിനെ എതിര്‍ക്കാറുണ്ട്. എന്നാല്‍ ശിവശങ്കരന്റെ കാര്യത്തില്‍ അതുണ്ടായില്ല. പിണറായി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് വരെ അന്വേഷണം നല്ല നിലയില്‍ പോയി. കത്തെഴുതി, അന്വേഷണവും കഴിഞ്ഞു. അവിടെയാണ് ബി ജെ പിയുടെയും സി പിഎമ്മിന്റെയും കൂട്ടുകെട്ടും കള്ളക്കളിയും വ്യക്തമാകുന്നത്. അന്വേഷണ ഏജന്‍സികള്‍ ഈ കേസിനെ സംബന്ധിച്ച നിലപാട് വ്യക്തമാക്കണം. ഇത് പൊതു സമൂഹത്തിന് അറിയാനുള്ള അവകാശമുണ്ട്.
ശബരിമല വിഷയം
--------
4. ശബരിമല വിഷയത്തില്‍ സി പി എം നിലപാട് തെറ്റിപ്പോയെന്നാണ് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. അവര്‍ നിലപാട് തിരുത്തിയെങ്കില്‍ ഈ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കൊടുത്ത അഫിഡവിറ്റ് മാറ്റിക്കൊടുക്കാന്‍ തയ്യാറാണോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊടുത്ത അഫിഡവിറ്റ് മാറ്റിക്കൊടുത്തതാണ് ഇങ്ങനെ ഒരു വിധിയുണ്ടാകാന്‍ കാരണം.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലക്കായി നിയമ നിര്‍മാണം നടത്തും.
കരട് നോട്ടിഫിക്കേഷന്‍
-----------
വയനാട് കോഴിക്കോട് ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു കരട് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വ കക്ഷിയോഗം വിളിക്കണം. നമ്മുടെ സംസ്ഥാനത്തെ എല്ലാ മലയോര മേഖലകളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഈ കരട് നോട്ടിഫിക്കേഷന്‍. മലയോര കര്‍ഷകരുടെ ജീവിതം വഴി മുട്ടുന്ന അവസ്ഥയില്‍ അവരെ സംരക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകണം.
https://www.facebook.com/Malayalivartha






















