യു.ഡി.എഫ് ജാഥയില്‍ അസത്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു; കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍

കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ യു.ഡി.എഫ് ശ്രമമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. യു.ഡി.എഫ് ജാഥയില്‍ അസത്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു. സര്‍ക്കാറിനെതിരെ അപവാദ പ്രചാരണം നടത്തുന്നുെവന്നും വിജയരാഘവന്‍ പറഞ്ഞു.
യു.ഡി.എഫ് ഉയര്‍ത്തിയ ശബരിമല വിഷയത്തിലും വിജയരാഘവന്‍ പ്രതികരിച്ചു. നിയമം നിര്‍മിക്കുമെന്ന യു.ഡി.എഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണ്. ശബരിമല സംവാദ വിഷയമാക്കി ജനങ്ങളെ വഴിതെറ്റിക്കാന്‍ യു.ഡി.എഫ് തന്ത്രം പ്രയോഗിക്കുന്നു.ഉമ്മന്‍ചാണ്ടി ചുമതല ഏറ്റെടുത്ത ശേഷം വിജയത്തിനുള്ള എളുപ്പവഴിയായി ശബരിമലയെ കാണുന്നു. ശബരിമല കോടതിവിധി വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















