ആലപ്പുഴ ബൈപാസില്‍ വിള്ളല്‍; 28 ദിവസം നീളുന്ന വിശദ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതര്‍

ആലപ്പുഴ ബൈപാസില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ 28 ദിവസം നീളുന്ന വിശദ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത അധികൃതര്‍. ചീഫ് എന്‍ജിനീയര്‍ അശോക്കുമാറിന്റെ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച ഉച്ചമുതല്‍ മണിക്കൂറുകള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാഥമിക പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്താനായിട്ടില്ല. 1990ല്‍ ബൈപാസിന്റെ ഒന്നാംഘട്ടമായി നിര്‍മിച്ച മാളികമുക്കിലെ അണ്ടര്‍പാസിന്റെ മുകള്‍ഭാഗത്താണ് വിള്ളലെന്ന് തോന്നിപ്പിക്കുന്ന കേടുപാട് കണ്ടെത്തിയത്. ബുധനാഴ്ച നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരം അറിയിക്കുകയായിരുന്നു.
അശോക് കുമാറിന്റെ നേതൃത്വത്തിലെ സംഘം ക്രെയിന്‍ ഉപയോഗിച്ച് അണ്ടര്‍പാസിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് പരിശോധിച്ചശേഷം പ്രത്യേക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ പെയിന്റ് ഇളകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത് വിള്ളലായി മാറിയോയെന്ന് രണ്ടാഴ്ച നിരീക്ഷിക്കും. ഗതാഗതത്തിന് തുറക്കും മുമ്ബ് വിവിധ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കിയതാണെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























