Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ

28 NOVEMBER 2025 03:11 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട് വളഞ്ഞ് പോലീസ് ഇറങ്ങി. വീടിന്റെ ഭാഗത്തേക്കുള്ള വഴി ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. വീട്ടിലേക്ക് പ്രതിഷേധവുമായ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുണ്ട്. ഇതോടുകൂടി കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. എസ്എഫ്‌ഐ, യുവമോര്‍ച്ച സംഘങ്ങള്‍ പ്രതിഷേധവുമായ് വീട്ടിലേക്ക് ഇരച്ചെത്തുന്നു. സിപിഎമ്മിന്റെയും കൂടാതെ കോണ്‍ഗ്രസിന്റെ തന്നെ ചാരന്മാരൊക്കെയും വീട് ചുറ്റിപറ്റി നിരീക്ഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി വീടിന് പുറത്ത് ബഹളവും രാഹുലിനെതിരെ അസഭ്യം പറച്ചിലും ഉണ്ടായിരുന്നു.  വീടിനകത്ത് അമ്മയും സഹോദരിയും മറ്റ് ബന്ധുക്കളും ഉണ്ടെന്നാണ് വിവരം. വീട്ടുകാരുമായ് രാഹുല്‍ മാങ്കൂട്ടത്തില്‍ ബന്ധപ്പെട്ടിട്ടില്ല.

 

രാഹുലിന്റെ അമ്മ വീടിനുള്ളില്‍ നിലവിളിയും ബഹളവുമാണ്. മകന്റെ അറസ്റ്റ് ഉണ്ടാകുമെന്ന ആശങ്ക ആ അമ്മയിലും ഉണ്ട്. മുന്‍പ് പലതവണ രാഹുലിന്റെ അമ്മ മാധ്യമങ്ങള്‍ മുന്നില്‍ വന്നിട്ടുണ്ട്. പാലക്കാട് രാഹുല്‍ ജയിച്ച സമയത്ത് അമ്മയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതും ഷാഫിയെ ആ അമ്മ കെട്ടിപ്പിടിക്കുന്നതുമൊക്കെ. അങ്ങനെ രാഹുലിന്റെ അമ്മ ബിന്ദുവും മലയാളികള്‍ക്ക് സുപരിചിതയാണ്. പക്ഷെ ഇന്ന് ആ വീട്ടില്‍ അമ്മ നെഞ്ചുപൊട്ടി കരയുന്നു. രാഹുലിനെതിരെ ആരോപണം വന്ന സമയം മുതല്‍ അമ്മയും സഹോദരിയും പ്രതിസന്ധിയിലാണ്. അധികം പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. പത്തനംതിട്ട അടൂര്‍ മുണ്ടപ്പള്ളി ആറ്റുവിളാകം വീടിന് ചുറ്റും പോലീസും നാട്ടുകാരും. വീടിന് അകത്തേക്ക് അടുപ്പക്കാരും ബന്ധുക്കളും വന്ന് പോകുന്നുണ്ട്.  

രാഹുല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍ പിണറായി വേട്ടയാടലെന്ന് വരുത്തി തീര്‍ത്ത് പ്രതിഷേധിക്കാമായിരുന്നു. ഇതിപ്പോള്‍ പാര്‍ട്ടിയെ വെട്ടിലാകക്ി രാഹുല്‍ മുങ്ങിയത് വലിയ തിരിച്ചടിയായെന്ന് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഷാഫി പറമ്പിലിനുമേല്‍ സമ്മര്‍ദ്ദം മുറുകുന്നുണ്ട്. ഒളിവില്‍ കഴിയുന്ന രാഹുലിനെ അവിടെ കയറി പോലീസ് തൂക്കിയാല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകും. രാഹുലിന്റെ അടൂരിലെ വീട്ടിലേക്ക് നടക്കുന്ന പ്രതിഷേധം ഭരണകൂട വേട്ടയാടല്‍ എന്ന് ചിത്രീകരിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. അടൂര്‍ നഗരസഭയില്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കാന്‍ ഉള്ള കനത്ത പോരാട്ടത്തിലാണ്. രാഹുലിന്റെ അനുയായികള്‍ ഉള്‍പ്പെടെ അടൂര്‍ നഗരസഭയില്‍ സ്ഥാനാര്‍ത്ഥികളാണ്. രാഹുലിന്റെ ഏറ്റവും അടുത്ത സുഹൃത്തി ഫെനി നൈനാന്‍ ഉള്‍പ്പെടെ മത്സര രംഗത്തുണ്ട്. രാഹുലിന്റെ ഇടപെടല്‍ കൊണ്ടാണ് ഫെനിക്ക് മത്സരത്തിന് വഴിയൊരുങ്ങിയത്. രാഹുല്‍ മുങ്ങിയതോടെ അടൂര്‍ നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയും വെട്ടിലായി. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെ...ഫോണ്‍ ഓഫാക്കി മുങ്ങിയെന്ന് ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ ആഘോഷമാക്കുന്നു.

 

 



രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയത്തില്‍ എത്തിയിട്ട് ഇരുപത് വര്‍ഷത്തോളം ആയെങ്കിലും സ്ഥാനമാനങ്ങള്‍ നേടിയിട്ട് 10 വര്‍ഷത്തോളം ആയിട്ടുള്ളു. കഴിഞ്ഞ വര്‍ഷം ആറ്റുവിളാകത്ത് വീട് പുതുക്കി പണിത് രണ്ടരക്കോടിയുടെ പുത്തന്‍ വീടാക്കി മാറ്റിയതില്‍ വലിയ വിവാദം ശക്തമായിരുന്നു. രാഹുലിന്റെ അച്ഛന്‍ എസ് രാജേന്ദ്ര കുറുപ്പ് ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായിരുന്നു. സര്‍വീസ് കഴിഞ്ഞ് മടങ്ങി നാട്ടിലെത്തിയ അദ്ദേഹത്തിന് എല്‍ഐസിയില്‍ ജോലി കിട്ടി. കടുതത്ത കോണ്‍ഗ്രസ് അനുഭാവിയായിരുന്നു അദ്ദേഹം. അതുകൊണ്ട് ജോലിക്കിടയിലും അദ്ദേഹം നാട്ടിലെ കോണ്‍ഗ്രസുരനായി തിളങ്ങി. രാഷ്ട്രീയക്കാരന്‍ മാത്രമല്ല ബിസ്‌നസിലും രാഹുല്‍ ഒരു കൈ നോക്കി പിഴച്ചില്ല അവിടെയും തിളങ്ങി. നാല് വര്‍ഷം മുന്‍പ് അടൂരിനടുത്ത് പാറക്കോട് കടമ്പനാട് എന്നിവിടങ്ങളില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങി. മെഡിക്കല്‍ ഷോപ്പും കുട്ടികള്‍ക്കായുള്ള ക്ലോത്തിങ് ഷോപ്പുകളിലും പാര്‍ട്ണര്‍ ഷിപ്പുകള്‍. സ്വന്തമായ് ഒരു മില്‍മ ഏജന്‍സിയും നടത്തി ബിസ്‌നസ് രംഗത്ത് ചുവടുറപ്പിച്ചു. എതിലെല്ലാം വിവാദം മുറുകി ഈ പണത്തിന്റെ സ്രോതസ് അടൂരിലെ ഇടത് കൂട്ടര്‍ ചോദ്യം ചെയ്തു. വയനാട് ദുിരിതര്‍ക്ക് വീട് വെച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന ഫണ്ട് പിരിവില്‍ കൈയ്യിട്ട് വാരിയാണ് കോടികള്‍ സമ്പാദിച്ചതെന്ന ആരോപണവും ശക്തമായി.    

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ലൈംഗികപീഡനത്തിനും പൊലീസ് കേസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടതായി സൂചന. വ്യാഴം വൈകിട്ടോടെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചുപൂട്ടി. സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. പത്തനംതിട്ട അടൂരിലെ വീട്ടിലേക്കും മാങ്കൂട്ടത്തില്‍ എത്തിയിട്ടില്ല. കോയമ്പത്തൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതിജീവിതയായ പെണ്‍കുട്ടി നേരിട്ട ശാരീരിക മാനസിക പീഡനങ്ങള്‍ എത്രയായിരുന്നുവെന്നു
നമ്മള്‍ ഊഹിക്കുന്നതിനും അപ്പുറത്താണ്. ..
കോണ്‍ഗ്രസിന്റെ സ്ത്രീവിരുദ്ധ സൈബര്‍ കൂട്ടങ്ങള്‍ ആ പെണ്‍കുട്ടിയെ മാത്രമല്ല, പിന്തുണച്ചവരെയും അപമാനിക്കാന്‍ മത്സരിച്ചു. ..കോണ്‍ഗ്രസിലെ ചില സ്ത്രീകളും, സിനിമ താരങ്ങളും വരെ ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ..രാഹുല്‍ മാങ്കൂട്ടത്തിനെതിരെ FIR ഇടുമ്പോള്‍ അയാളെ പിന്തുണച്ചു പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ചവര്‍ക്കെതിരെയും കേസ്
എടുക്കണം...ഒരുകാര്യം ഉറപ്പാണ് ഈ മനോരോഗി ഇനി കേരള നിയമസഭ കാണില്ല... .

 



രാഹുല്‍ മാങ്കൂട്ടത്തില്‍ MLA സ്ഥാനം രാജിവെക്കണം.
ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പരാതി കൊടുക്കുന്നത് തടയാനാണ് ഇതേവരെ അയാള്‍ ശ്രമിച്ചത്.
ഇപ്പോള്‍ വഞ്ചിക്കപ്പെട്ട യുവതി
പരാതി നല്‍കിയതായി കാണുന്നു. കേരള നിയമസഭയില്‍ മാങ്കൂട്ടത്തില്‍
തുടരുന്നത് അപമാനമാണ്.

പാലക്കാട്ടെ മുതിര്‍ന്ന നേതാക്കളെയൊന്നും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. അറസ്റ്റ് ഒഴിവാക്കുന്നതിനായി രാഹുല്‍ നിയമസഹായം തേടിയിട്ടുണ്ട്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെയാണ് സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നതില്‍ തടസങ്ങളുണ്ട്. സെഷന്‍സ് കോടതിയിലാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കേണ്ടതെന്ന് സുപ്രീംകോടതി അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കാനാകുമോ എന്നതും പരിശോധിച്ചുവരികയാണെന്നാണ് വിവരം.യുവതി നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് ഉചിതമല്ലെന്ന് അഡ്വ. ജോര്‍ജ് പൂന്തോട്ടം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെയാണ് പൊലീസ് സ്‌റ്റേഷനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വലിയമല പൊലീസാണ് കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയിലെടുത്തിരുന്നു. ഗര്‍ഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. ഇന്നലെ സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറി. രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കി യുവതിയുടെ രഹസ്യമൊഴി എടുപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവുമായി രാഹുല്‍ ചര്‍ച്ച ചെയ്തു. രാഹുലിനെതിരായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ഓഗസ്റ്റില്‍ റജിസ്റ്റര്‍ ചെയ്ത ലൈംഗികാരോപണക്കേസ് പരാതിക്കാരിയുടെ നിസ്സഹകരണം കാരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല.

 

 


വിഷയം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍നിന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.

യുവതിയുടെ വാട്‌സാപ് സന്ദേശങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വനിതാ സെല്ലിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി മൊഴിയെടുത്തത്. മെഡിക്കല്‍ രേഖകള്‍ യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി. ഗര്‍ഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനാണ് പറഞ്ഞത്. അതിനു സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രം നടത്താന്‍ പലതവണ നിര്‍ബന്ധിച്ചു. കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തില്‍നിന്ന് അകലാന്‍ രാഹുല്‍ ശ്രമിച്ചു. ഗുളിക നല്‍കിയാണ് രാഹുല്‍ ഗര്‍ഭഛിദ്രം നടത്തിയത്. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല. സുഹൃത്ത് വഴിയാണ് എത്തിച്ചത്. ഗുളിക കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പിച്ചു. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവുമുണ്ടായി. സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗര്‍ഭഛിദ്രത്തിന് താല്‍പര്യമില്ലായിരുന്നെന്നും രാഹുലിന്റെ നിര്‍ബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.

രാഹുലിന്റെ അടൂരിലെ വീട്ടിലും എംഎല്‍എ ഓഫിസിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് മഹിളാമോര്‍ച്ച രാഹുലിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ഇതിനിടെ പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെയെന്നും എ തങ്കപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് ഡിസിസി അധ്യക്ഷന്റെ വാദം. പരാതി വന്ന സമയത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞ എ തങ്കപ്പന്‍ ഇപ്പോള്‍ മറനീക്കി പുറത്തുവന്നത് എന്തിനെന്നും ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നുമാണ് തങ്കപ്പന്‍ ചോദിക്കുന്നത്. 3 മാസം എന്ത് കൊണ്ടു പരാതി നല്‍കിയില്ല? പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുക ആയിരുന്നല്ലോ. പരാതിക്ക് പിന്നില്‍ ശബരിമല സ്വര്‍ണ മോഷണം മറയ്ക്കാനുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത മറക്കാനുള്ള നീക്കമാണെന്നും ഡിസിസി അധ്യക്ഷന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. പരാതി അന്വേഷിക്കണം. ഈ കേസ് യുഡിഎഫിനെ ബാധിക്കില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (47 minutes ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (1 hour ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (2 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (2 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (2 hours ago)

രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് മടി! പിണറായിയുടെ നിലപാട് തള്ളി പണി കിട്ടുമെന്ന് പേടി  (2 hours ago)

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.  (2 hours ago)

ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന്  (3 hours ago)

സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി  (3 hours ago)

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ളവ ഉൾപ്പെടെ അഞ്ച് വിമാനങ്ങൾ  (3 hours ago)

നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ...  (4 hours ago)

പൊൻമുടി ടൂറിസം കേന്ദ്രത്തിലേക്ക് ...  (4 hours ago)

ഒരു വർഷത്തിൽ രണ്ട് ആണുങ്ങളെ ചതിച്ച് കുത്തുപാള എടുപ്പിച്ച പെണ്ണ്..! അതിജീവിതയെ വലിച്ച് കീറി ഉപ്പിലിട്ട് രാഹുൽ ഈശ്വർ...!  (4 hours ago)

ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം 56 മരണം..  (4 hours ago)

മ​ല​യാ​ളി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരണമടഞ്ഞു  (5 hours ago)

Malayali Vartha Recommends