സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,775 രൂപയായി ഉയർന്നു. പവന് 520 രൂപയുടെ വർധനയുണ്ടായി. പവന്റെ വില 94,200 രൂപയായും ഉയർന്നു.
സ്പോട്ട് ഗോൾഡിന്റെ വില 4175 ഉയർന്നു. കഴിഞ്ഞ ദിവസം സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചറും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു.
യു.എസിൽ വളർച്ച കുറയുന്നതും ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതക്കുമൊപ്പം ഡോളറിന്റെ വ്യതിയാനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നു. സുരക്ഷിതനിക്ഷേപമായി എല്ലാവരും ഇപ്പോഴും സ്വർണത്തെ തന്നെയാണ് പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha























