വനിതാ പ്രീമിയൽ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളികളായ ആശ ശോഭനയും സജന സജീവനും മിന്നുമണിയും

മലയാളികളായ സജന സജീവനും ആശ ശോഭനയും മിന്നുമണിയും അടുത്തവർഷത്തെ വനിതാ പ്രീമിയൽ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലെഗ് സ്‌പിന്നറായ ആശയെ 1.10 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി.
എസ് സജനയെ നിലവിലെ ടീമായ മുംബൈ ഇന്ത്യൻസ് 75 ലക്ഷത്തിനാണ് എടുത്തത്. വയനാട്ടുകാരിയായ ഓൾറൗണ്ടർ മിന്നുമണിയെ 40 ലക്ഷത്തിന് ഡൽഹി സ്വന്തമാക്കി. തുടർച്ചയായി നാലാം സീസണാണ്.
തിരുവനന്തപുരത്തുകാരിയായ ആശക്കായി ഡൽഹി ക്യാപിറ്റൽസും യുപിയുമാണ് മത്സരിച്ചത്. അടിസ്ഥാനവിലയായ 30 ലക്ഷത്തിൽനിന്ന് ഇരുടീമുകളും 60 ലക്ഷംവരെ വിളിച്ചു. മുമ്പ് കളിച്ച റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഒരു കോടിയായി വില ഉയർത്തി. എന്നാൽ യുപി 1.10 കോടിയിൽ അവസാനിപ്പിച്ചു. കഴിഞ്ഞ സീസണിൽ പരിക്കിനെതുടർന്ന് ബംഗളൂരുവിൽനിന്നും പിൻമാറിയിരുന്നു.
"
https://www.facebook.com/Malayalivartha
























