പ്രാവിനെ തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 46 കാരന്റെ ജാമ്യാപേക്ഷ തള്ളി മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി

പ്രാവിനെ തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 46കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. തിരൂരങ്ങാടി സി കെ നഗര്‍ പുത്തന്‍പീടിയേക്കല്‍ അഹമ്മദ് (46) ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ആഗസ്റ്റിലാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി എട്ടിന് തിരൂരങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി സന്ദീപ് കുമാര്‍ അറസ്റ്റ് ചെയ്ത പ്രതി മഞ്ചേരി സബ്ജയിലിലാണ്.
അതേ സമയം മലപ്പറം വെളിയങ്കോട്വെച്ച് 11 വയസ്സുകാരനെ തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 50കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച മുട്ടില്‍ മുഹമ്മദിനെയാണ് പൊലീസ് പിടികൂടിയത് വെളിയങ്കോട് അങ്ങാടിയില്‍വെച്ച്. വെളിയങ്കോട് തണ്ണി തുറ സ്വദേശി മുട്ടില്‍ മുഹമ്മദ് (50) ആണ് പിടിയിലായത്.പാലപ്പെട്ടി അജ്മീര്‍ നഗറില്‍ ഉള്ള തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെളിയങ്കോട് അങ്ങാടിയില്‍ വെച്ച് പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha























