വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കും; നിയമനം ഈ മാസം 28ന് സര്‍വിസില്‍നിന്നു വിരമിക്കാനിരിക്കെ

ഈ മാസം 28ന് സര്‍വിസില്‍നിന്നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമമന്ത്രി എ.കെ. ബാലന് എന്നിവരടങ്ങിയ സമിതി ഓണ്‍ലൈനായി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് കൈമാറും. ഗവര്‍ണര്‍ക്കാണ് നിയമന അധികാരം. മുഖ്യവിവരാവകാശ കമീഷണറായിരുന്ന വിന്‍സന്‍ എം.േപാള്‍ വിരമിച്ച ഒഴിവിലാണ് നിയമനം.നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡര്‍ വേണു രാജാമണി ഉള്‍പ്പെടെ 14 പേരായിരുന്നു അപേക്ഷകര്‍. 1986 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനാണ് മേത്ത.
https://www.facebook.com/Malayalivartha























