നല്ലൊരു അടികണ്ടിട്ട് നാളേറെയായി... കെപിസിസി പ്രസിഡന്റാകാന്‍ ഇറങ്ങിത്തിരിച്ച കെ. സുധാരകന്റെ വഴിമുടക്കിയ രമേശ് ചെന്നിത്തലയേയും ഷാനിമോള്‍ ഉസ്മാനേയും കൈകാര്യം ചെയ്ത് കണ്ണൂര്‍ താരം; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കുളമാക്കി കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; ഉമ്മന്‍ ചാണ്ടിക്ക് പുറകേ കണ്ണിലെ കരടായി കെ. സുധാകരനും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബസ്റ്റ് രാജയോഗമാണ്. മുഖ്യമന്ത്രി കുപ്പായം തച്ചിരുന്ന ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി വെട്ടി. ഇപ്പോഴിതാ ഐശ്വര്യ കേരള യാത്ര കുളമാക്കി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും. തന്നെ കെ.പി.സി.സി. അധ്യക്ഷന്‍ ആക്കാതിരിക്കാന്‍ ചെന്നിത്തലയും കൂട്ടരും കളിച്ചതാണെന്നു വരെ സുധാകരന്‍ പറഞ്ഞു വയ്ക്കുന്നു. മാത്രമല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുമ്പേ ഷാനിമോള്‍ ഉസ്മാന്‍ വന്നതിനേയും ചോദ്യം ചെയ്യുന്നു. കോണ്‍ഗ്രസില്‍ നല്ലൊരു അടി കണ്ടിട്ട് വര്‍ഷങ്ങളായി. അതില്‍ ഒരറ്റത്ത് കെ. സുധാകരനാകുമ്പോള്‍ തീപ്പൊരി കൂടും.
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ചെത്തുകാരന്റെ മകന്‍ പരാമര്‍ശം വിവാദമായതിനു പിന്നാലെ പ്രതികരണവുമായി കെ. സുധാകരന്‍ ഇന്നലെ ചാനലുകളായ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് ആഞ്ഞടിച്ചു. താന്‍ കെ.പി.സി.സി. അധ്യക്ഷന്‍ ആകാതിരിക്കാനുള്ള ഗൂഢാലോചനയാണിതെന്ന് എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയുടെ പങ്ക് സംശയിക്കുന്നെന്നും ചാനല്‍ ചര്‍ച്ചയില്‍ സുധാകരന്‍ പറഞ്ഞു. പിണറായിയെ വിമര്‍ശിച്ചത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് മനസിലാക്കിയിട്ടും ചെന്നിത്തല തള്ളിപ്പറഞ്ഞു. ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുവിടും. പാര്‍ട്ടിക്കും നേതാക്കള്‍ക്കും നിലപാടില്ല. സി.പി.എമ്മുകാര്‍ പോലും ഏറ്റെടുക്കാതിരുന്ന വിഷയത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ എന്ത് താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിച്ചതെന്നും സുധാകരന്‍ ആരാഞ്ഞു.
ഇന്നിപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന ഈ ഒരു വിവാദത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് പൂര്‍ണമായി വിശ്വസിക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് പ്രസംഗം നടത്തിയത്. ചൊവ്വാഴ്ച കഴിഞ്ഞ് ബുധനാഴ്ചയാണ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിക്കുന്നത്. ബുധനാഴ്ച കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഇടതുപക്ഷ നേതാക്കന്മാര്‍ പ്രതികരിക്കുന്നത് ഇത്രയും സമയം എന്തിനെടുത്തു. ഇതിനു പിന്നില്‍ ഒരു ഗൂഢാലോചന നടന്നുവെന്ന് താന്‍ വിശ്വസിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.
ഷാനിമോള്‍ ഉസ്മാനെ വിജയിപ്പിക്കാന്‍ അരൂരില്‍ പത്തുദിവസം പ്രവര്‍ത്തിച്ചയാളാണ് താന്‍. ആ തനിക്കെതിരെ പറയണമെങ്കില്‍ ഷാനിമോള്‍ ഉസ്മാന്റെ ഇന്ററസ്റ്റ് എന്താണെന്നും അദ്ദേഹം ആരാഞ്ഞു. ഇന്നലെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞത് തന്നോട് കാണിച്ച അനീതിയാണ്. അദ്ദേഹം തെറ്റാണ് പറഞ്ഞത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം ഉണ്ടായത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എടുത്തെന്ന സുധാകരന്റെ പരാമര്‍ശമാണ് തെരഞ്ഞെടുപ്പ് അടുക്കവെ കോണ്‍ഗ്രസില്‍ കൂട്ടയടി ഉണ്ടാക്കിയത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതില്‍ അഭിമാനിക്കുകയാണോ അപമാനം തോന്നുകയാണോ വേണ്ടതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരനെതിരെ കോണ്‍ഗ്രസുകാരുള്‍പ്പെടെ രംഗത്ത് വന്നതോടെ സുധാകരന്‍ മാപ്പ് പറയുമെന്നാണ് കരുതിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ചെത്ത് തൊഴിലാളി പരാമര്‍ശത്തെ ന്യായീകരിച്ച് സുധാകരന്‍ വീണ്ടും രംഗത്തെത്തി. കുലത്തൊഴില്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും എത്രയോ നേതാക്കന്‍മാര്‍ കൂലിത്തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നും സുധാകരന്‍ തന്റെ പരാമര്‍ശത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞു. എന്തായാലും സുധാകരന്റെ കട്ടയ്ക്കുള്ള പരാമര്‍ശം കോണ്‍ഗ്രസില്‍ ആളനക്കം വച്ചിട്ടുണ്ട്. മാത്രമല്ല പിണറായിക്കനുകൂലമായ കൂടുതല്‍ സാഹചര്യം ഉരുത്തിരിഞ്ഞ് വരികയും ചെയ്തു. ചെന്നിത്തലയാകട്ടെ പ്രതിരോധത്തിലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha























