ബിരുദം അയോഗ്യതയായ തസ്തികയിലേക്കുള്ള നിയമന നടപടിക്രമങ്ങള്‍ക്കിടെ ബിരുദം ലഭിച്ചയാളെ തുടര്‍നടപടികളില്‍ ഒഴിവാക്കിയതില്‍ ഇടപെടാതെ ഹൈകോടതി

ബിരുദം അയോഗ്യതയായ തസ്തികയിലേക്കുള്ള നിയമന നടപടിക്രമങ്ങള്‍ക്കിടെ ബിരുദം ലഭിച്ചയാളെ തുടര്‍നടപടികളില്‍ ഒഴിവാക്കിയതില്‍ ഇടപെടാതെ ഹൈകോടതി. അപേക്ഷിക്കുന്ന സമയത്ത് ബിരുദം ഉണ്ടായിരുന്നില്ലെന്നും നിയമനത്തില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് മലപ്പുറം സ്വദേശി നല്‍കിയ ഹരജി കോടതി അനുവദിച്ചില്ല. കേരള കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് വേണ്ടിയുള്ള പ്ലാന്റ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് 2019 നവംബറിലെ വിജ്ഞാപന പ്രകാരമാണ് ഹരജിക്കാരന്‍ അപേക്ഷ നല്‍കിയത്.
അപേക്ഷിക്കുമ്പോള്‍ ഇയാള്‍ക്ക് ബിരുദമുണ്ടായിരുന്നില്ല. 2020 ഫെബ്രുവരി 16ന് എഴുത്തുപരീക്ഷയില്‍ പങ്കെടുത്തതിന് പിന്നാലെ എപ്രില്‍ 18ന് ബി.ടെക് ബിരുദം ലഭിച്ചു. ഇത് അയോഗ്യതയായി കണ്ട് സെപ്റ്റംബര്‍ 23ലെ സ്‌കില്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല.
തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ബിരുദമുള്ളവരെ നിയമനത്തിന് പരിഗണിക്കില്ലെന്ന് വിജ്ഞാപനത്തിലുണ്ടായിരിക്കെ ഹരജിക്കാരന്റെ ആവശ്യത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























