രാഹല്‍ജീയും ഞെട്ടിപ്പോയി... ഉറങ്ങിക്കിടന്ന കോണ്‍ഗ്രസുകാരെ വിളിച്ചുണര്‍ത്തി കെ. സുധാകരന്‍; ഷാനിമോള്‍ ഉസ്മാനെ രംഗത്തിറക്കി കളിച്ച രമേശ് ചെന്നിത്തലയെ വരിഞ്ഞുമുറുക്കി സുധാകരന്‍ കുതിക്കുമ്പോള്‍ ഡാമേജ് ചെന്നിത്തലയ്ക്ക് തന്നെ; കട്ടയ്ക്ക് നില്‍ക്കുന്ന സുധാകരനെ എന്തുകൊണ്ട് കെപിസിസി പ്രസിഡന്റാക്കിക്കൂട എന്ന ചോദ്യം ശക്തമാകുന്നു

കോണ്‍ഗ്രസില്‍ പഴയ അടിയും ആളനക്കവും കണ്ടിട്ട് വര്‍ഷങ്ങളായി. രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി വെട്ടിയപ്പോള്‍ ഒരാളനക്കം പ്രതീക്ഷിച്ചതാണ്. എന്നാല്‍ ആളനക്കം ഉണ്ടാക്കിയാല്‍ ചെന്നിത്തലയെ തൂക്കി പുറത്തെറിയുമെന്നതിനാല്‍ അത് ഒഴിവാക്കി. തനിക്കുമേല്‍ വാളായി വരുമെന്ന് കരുതിയ കെ. സുധാകരനെ വെട്ടാന്‍ ചെന്നിത്തല നോക്കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. സുധാകരനാകട്ടെ ചെന്നിത്തലയ്ക്കും ഷാനിമോള്‍ ഉസ്മാനും എഐസിസി വക്താവ് താരിഖ് അന്‍വറിനുമെതിരെ രംഗത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്‍ ആഞ്ഞടിക്കുമെന്ന് ആരും കരുതിയില്ല. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയാല്‍ എന്തെന്ന ചര്‍ച്ച ഇതോടെ സജീവമായി.
കണ്ണൂരുകാരായ കമ്മ്യൂണിസ്റ്റുകാരെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിയുന്ന കണ്ണൂര്‍ കോണ്‍ഗ്രസ് നേതാവാണ് കെ. സുധാകരന്‍. അതിനാല്‍ തന്നെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന വാദം ഇതോടെ ശക്തമായിരിക്കുകയാണ്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങിക്കഴിഞ്ഞു. ജാതി പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച കെ. സുധാകരന്‍ രമേശ് ചെന്നിത്തലയെയും ഷാനിമോള്‍ ഉസ്മാനെയും തുറന്ന് വിമര്‍ശിച്ചു. ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം ന്യായീകരിക്കുന്നതാണ് രമേശിന്റെ പരാമര്‍ശം. തന്റെ പരാമര്‍ശം തെറ്റല്ലെന്ന് ഇന്നലെ പറഞ്ഞ രമേശ് ചെന്നിത്തല ഇന്നു നിലപാടു മാറ്റി.
പ്രസംഗിച്ചപ്പോള്‍ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആര്‍ക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താന്‍ കെപിസിസി പ്രസിഡന്റാകാതിരിക്കാന്‍ നീക്കമെന്നും കെ.സുധാകരന്‍ ചാനല്‍ ചര്‍ച്ചകളില്‍ ആരോപിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താന്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പറയാന്‍ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ ആരെന്ന് സുധാകരന്‍ ചോദിച്ചു.
തന്നെ പരസ്യമായി വിമര്‍ശിക്കാന്‍ ഷാനിമോള്‍ കെപിസിസി പ്രസിഡന്റാണോ. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും... അതുകൊണ്ട് തന്നെ താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദപരാമര്‍ശം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി. ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. താരിഖ് അന്‍വറിനെതിരേയും സുധാകരന്‍ രംഗത്തെത്തി. തന്നോട് ചോദിക്കാതെ താരിഖ് അന്‍വര്‍ എങ്ങനെ രംഗത്തെത്തി. അതിന് പുറകിലും ആരോ ഉണ്ട്.
വിവാദത്തില്‍ സുധാകരന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍എ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവും പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഷാനിമോള്‍ക്ക് മറുപടിയും പരാമര്‍ശത്തില്‍ ന്യായീകരണവുമായി സുധാകരന്‍ വീണ്ടുമെത്തി. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലമാണു ഞാന്‍ സൂചിപ്പിച്ചത്. എന്റെ പരാമര്‍ശത്തില്‍ മര്യാദലംഘനമില്ല. അതിനാല്‍, പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം ഷാനിമോള്‍ ഉസ്മാനും സുധാകരന്റെ വിലയറിഞ്ഞു. നിലപാട് മയപ്പെടുത്തി ഷാനിമോളും രംഗത്തെത്തി. ഏറെ ബഹുമാനമുള്ള നേതാവാണ് കെ സുധാകരന്‍. എന്നാല്‍, തൊഴിലിനെ ആക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ അസ്വാഭാവികത തോന്നി. പരാമര്‍ശത്തെപ്പറ്റി അദ്ദേഹത്തോടു സംസാരിക്കാതെ പ്രതികരിച്ചത് എന്റെ വീഴ്ചയാണ് എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























