പന്താവൂര്‍ ഇര്‍ഷാദ് വധത്തിലെ രണ്ടാം പ്രതി എബിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി..... തലക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബൈക്കിന്റെ ഷോക്ക് അബ്‌സര്‍ബര്‍, ഇര്‍ഷാദിന്റെ വസ്ത്രങ്ങള്‍, ഷൂ തുടങ്ങിയ തെരച്ചിലില്‍ കണ്ടെത്തി

പന്താവൂര്‍ ഇര്‍ഷാദ് വധത്തിലെ രണ്ടാം പ്രതി എബിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേര്‍ന്ന അണ്ണക്കംപാട് പൊട്ടകിണറ്റിലാണ് തെളിവെടുപ്പ് നടത്തിയത്.
തലക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബൈക്കിന്റെ ഷോക്ക് അബ്‌സര്‍ബര്‍, ഇര്‍ഷാദിന്റെ വസ്ത്രങ്ങള്‍, ഷൂ, കൊലപാതകത്തിന് മുന്‍പ് ഇര്‍ഷാദിനെ ഇരുത്തി എന്ന് പറയുന്ന സ്റ്റൂള്‍ എന്നിവയാണ് തിരച്ചിലില്‍ കണ്ടെത്തിയത്.സി.ഐ ബഷീര്‍ ചിറക്കല്‍, എസ്.ഐ ഹരിഹര സൂനു, എ.എസ്.ഐ ശ്രീലേഷ്, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
2020 ജൂണ്‍ 11ന് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ജോലിയാവശ്യാര്‍ഥം കോഴിക്കോട്ടേക്ക് പോകുകയാണെന്നായിരുന്നു ഇര്‍ഷാദ് വീട്ടില്‍ പറഞ്ഞിരുന്നത്. ഒന്നാം പ്രതി സുഭാഷ് ഒരു ക്ഷേത്രത്തില്‍ കോടികള്‍ വിലമതിക്കുന്ന ഒരു പഞ്ചലോഹവിഗ്രഹമുണ്ടെന്നും അതെടുത്തു തരാമെന്നും വിശ്വസിപ്പിച്ച് ഇര്‍ഷാദില്‍നിന്ന് ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.
കുറെ കഴിഞ്ഞിട്ടും വിഗ്രഹം നല്‍കാത്തതിനെത്തുടര്‍ന്ന് ഇവരോടു കയര്‍ത്ത ഇര്‍ഷാദിനോട് സംഭവദിവസം മൂന്നു ലക്ഷം രൂപയുമായി വന്നാല്‍ വിഗ്രഹം എടുത്തുനല്‍കാമെന്നു വിശ്വസിപ്പിച്ചു.
ഇതനുസരിച്ച് സുഭാഷിനും എബിനും ഒപ്പം പണവുമായി കാറില്‍ പുറപ്പെട്ട ഇര്‍ഷാദിനെ വട്ടംകുളത്തെ ഒരു ലോഡ്ജിലെത്തിച്ചു. കുറച്ച് പൂജാദികര്‍മങ്ങള്‍ ചെയ്യാനുണ്ടെന്നു വിശ്വസിപ്പിച്ച് ഇര്‍ഷാദിന്റെ സമ്മതത്തോടെതന്നെ കൈകാലുകള്‍ ബന്ധിച്ച് തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയായിരുന്നു.
"
https://www.facebook.com/Malayalivartha























