കോണ്‍ഗ്രസില്‍ പുതിയ ചേരിപ്പോര്... കെപിസിസി പ്രസിഡന്റാകാന്‍ കൊതിച്ച ആക്ടിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ ചിറകരിഞ്ഞ് ചെന്നിത്തലയും കൂട്ടരും; രാഹുല്‍ ഗാന്ധിയുമായി സംസാരിച്ച ശേഷം തിരിച്ചെത്തിയ സുധാകരന്‍ ആഞ്ഞടിച്ചത് ചെന്നിത്തലയ്ക്ക് നേരെ

മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ. സുധാകരന്‍ നടത്തിയ പ്രസ്താവന ചൂട് പിടിക്കുകയാണ്. കോണ്‍ഗ്രസ് ആക്ടിംഗ് പ്രസിഡന്റിനെതിരെ കമ്മ്യൂണിസ്റ്റ് ആക്ടിംഗ് പ്രസിഡന്റ് എ വിജയരാഘവന്‍ മാത്രമാണ് രംഗത്തെത്തിയത്. അതേസമയം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് സുധാകരനെതിരെ രംഗത്തെത്തിയത്. ഇതോടെയാണ് സുധാകരനെ പോലെ സാധാരണ കോണ്‍ഗ്രസ് അണികള്‍ക്കും സംശയം തോന്നുന്നത്. സുധാകരനെ ഒതുക്കാനല്ലേ ഇതെന്ന ചോദ്യവും ഉയരുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് സുധാകരന്‍ ചെന്നിത്തലയ്ക്ക് നേരെ തിരിഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
സുധാകരനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ ചേരിപ്പോരിനു കളമൊരുങ്ങുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ ശോഭ കെടത്തുന്നതാണു പ്രസ്താവനയെന്നാണ് പാര്‍ട്ടിയില്‍ വിമര്‍ശനം. പ്രസ്താവന അനുചിതമാണെന്നു ചെന്നിത്തല പറഞ്ഞു. സുധാകരന്‍ മാപ്പുപറയണമെന്നു കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്.
ചെത്തുകാരന്റെ കുടുംബത്തില്‍നിന്നു വന്ന പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എന്നായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. ഐശ്വര്യകേരള യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുമ്പോഴായിരുന്നു ഇത്.
വിഷയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ഗൗരവമായാണ് എടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധി സുധാകരനോട് വിശദീകരണം തേടി. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പ്രസ്താവനയ്‌ക്കെതിരേ മുന്നറിയിപ്പു നല്‍കി.
അതേ സമയം, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ള സുധാകരനെ ഒതുക്കാന്‍ ലഭിച്ച അവസരമായും ചിലര്‍ ഇതിനെ കാണുന്നുണ്ട്. ഇതാണ് സുധാകരനെ ചൊടിപ്പിച്ചിരിക്കുന്നത്. ചെന്നിത്തല കൂടി തള്ളിപ്പറഞ്ഞതോടെ സുധാകരന്‍ കടുത്ത അമര്‍ഷത്തിലാണ്. ഇന്നലെ നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനുമെതിരേ അദ്ദേഹം പൊട്ടിത്തെറിച്ചു. സി.പി.എം. പോലും പ്രതികരിക്കുന്നതിന് മുമ്പ് ഷാനിമോള്‍ ഉസ്മാന്‍ വിഷയം ഉന്നയിച്ചത് ആര്‍ക്കോ വേണ്ടിയാണെന്നാണു സുധാകര പക്ഷത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അദ്ദേഹം.
ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന സുധാകരന്‍ കുറേക്കാലമായി സ്വന്തം നിലയിലാണ് മുന്നോട്ടു പോകുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വന്നപ്പോള്‍ തലസ്ഥാനത്ത് സുധാകരനു വേണ്ടി ഫഌ്‌സുകള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ മറ്റൊരു ശാക്തിക ചേരിയായി ഉയര്‍ന്നുവരുന്ന സുധാകരനെ വെട്ടാനുള്ള മികച്ച ആയുധമായാണു മറ്റുവിഭാഗങ്ങള്‍ വിവാദത്തെ കാണുന്നത്.
സുധാകരന്റെ പ്രസ്താവന അത്യന്തം ഹീനമാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്. ജാഥ പര്യടനം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ തോതില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ആരും ഉപയോഗിക്കാത്ത രീതിശാസ്ത്രമാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ സുധാകരന്‍ പ്രകടിപ്പിച്ചത്. കേരളം കടന്നുപോയ കാലത്തിന്റെ വഴികളെക്കുറിച്ചുള്ള ബോധ്യക്കുറവാണ് അദ്ദേഹത്തെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് വിജയരാഘവന്‍ പറഞ്ഞു.
എന്തായാലും സുധാകരന്‍ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സുധാകരന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ചെന്നിത്തലയ്ക്കാവട്ടെ അതല്ല.
" f
https://www.facebook.com/Malayalivartha























