വിധിയെ തോൽപിച്ച് ആശുപത്രി കിടക്കയിൽ വിവാഹം; ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും സമ്മതത്തോടെ പ്രണയ സാക്ഷാത്കാരം

ആശുപത്രി കിടക്കയിൽ ആയിരുന്നെങ്കിലും പ്രണയം സാഫല്യമായതിന്റെ സന്തോഷത്തിലാണ് മനോജും രേവതിയും. വിവാഹത്തിന് സാക്ഷികളായി ഡോക്ടർമാരും നഴ്‌സുമാരും. വെമ്പായം സ്വദേശി മനോജിന്റെയും കൊല്ലം സ്വദേശി രേവതിയുടെയും വിവാഹമാണ് വ്യാഴാഴ്ച കൊല്ലത്തുവച്ച് നടത്താനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാല്‍ വിവാഹം അനിശ്ചിതത്വത്തിലായി.
എന്നാൽ അന്നേദിവസം തന്നെ ആശുപത്രിയിൽ വെച്ച് വിവാഹം നടത്തിയാലോ എന്ന് മനോജും രേവതിയും ചിന്തിച്ചു. തുടർന്ന് ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും സമ്മതത്തോടെ ആശുപത്രിയിൽ വെച്ച് അവർ വിവാഹിതരായി. ചികിത്സയെ ബാധിക്കാത്ത തരത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ച ടങ്ങില്‍ പങ്കെടുത്തത്. മനോജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി സിഇഒ ഡോ. പി അശോകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























