തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യും... സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി ശോഭാസുരേന്ദ്രൻ...

ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങിയാണ് പ്രതിഷേധിക്കുന്നത്. നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ എല്ലാതന്നെ തള്ളിപ്പറഞ്ഞും അതിനൊക്കെ മറുപടി നൽകിയുമാണ് പ്രതിഷേധിക്കുന്നത്.
മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ ഈ സര്‍ക്കാരിന് ഭാവിയില്‍ മുട്ടിലിഴയേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ല എന്നതിനാലാണ്.
എന്നാല്‍ അവരെ പിന്തുണയ്‌ക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരുവില്‍ ഇരുന്ന് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. ഉദ്യോഗാര്‍ഥികളുടേത് ന്യായമായ ആവശ്യമാണ് അതിൽ പിന്തുണ നല്‍കാനാണ് താന്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്. എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. എന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അഴിമതി നിറഞ്ഞ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കപ്പെടണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























