ചലച്ചിത്ര പ്രേമികൾക്ക് ആശ്വാസം... ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര

അനന്തപുരിയിലേക്ക് ഒഴുകിയെത്തുന്ന ചലച്ചിത്ര പ്രേമികൾക്ക് ഇത്തവണ കെഎസ്ആർടിസി നൽകുന്നത് ഒരു ഗംഭീര 'സർപ്രൈസ്' ആണ്. ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് പോകാനായി ഇനി ഓട്ടോറിക്ഷകൾക്ക് പിന്നാലെ പായുകയോ വെയിലുകൊണ്ട് തളരുകയോ വേണ്ട ആശ്വാസമായി കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സൗജന്യ യാത്ര നടത്തുന്നു.
ടാഗോർ തിയറ്ററിന്റെ പച്ചപ്പിൽ നിന്ന് യാത്ര തുടങ്ങി, നഗരത്തിലെ സിനിമാ കാഴ്ചകളെയെല്ലാം കണ്ട് കിഴക്കേകോട്ടയിലെ ശ്രീ പത്മനാഭയിൽ അവസാനിക്കുന്ന ഈ സൗജന്യ യാത്ര ഡെലിഗേറ്റുകൾക്ക് ഒരു വലിയ ആശ്വാസമായിരിക്കുകയാണ്.
സിനിമയുടെ സമയക്രമം പാലിച്ചുകൊണ്ട് രാവിലെ 7.30-ന് ആരംഭിക്കുന്ന ഈ സർവീസുകൾ രാത്രി 9.30 വരെ നീളും. സിറ്റി ഡിപ്പോയിൽ നിന്നുള്ള രണ്ട് ഇലക്‌ട്രിക് ബസുകളാണ് ദിവസവും ഏഴ് ട്രിപ്പുകളുമായി നഗരത്തിലിറങ്ങുന്നത്.
"
https://www.facebook.com/Malayalivartha























