കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ വൻ തട്ടിപ്പ്; ഏഴു കോടി രൂപ കവര്‍ന്നെടുത്ത ജീവനക്കാരൻ മുങ്ങി

കാനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ പണം തട്ടിപ്പ്. വിവിധ സ്ഥിര നിക്ഷേപകരിൽ നിന്നും ഏഴു കോടി രൂപ കവര്‍ന്നെടുത്തതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഓഫീസർമാരുടെ പാസ്വേർഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയിരിക്കുന്നത്. പ്രതിയായ വിജീഷും കുടുംബവും ഇപ്പോൾ ഒളിവിലാണ്. പോലീസ് ഇവരെ തിരഞ്ഞ് കൊണ്ട് ഇരിക്കുകയാണ്.2019 ൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വർഗീസ് എന്ന വിമുക്ത ഭടനെയാണ് പൊലീസ് അന്വേഷിക്കുന്നത്.
ബാങ്കിലെ മറ്റൊരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. മാനേജർ വിശദീകരണം തേടിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു പ്രതിനൽകിയ മറുപടി. തുടർന്ന് ബാങ്ക് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൗണ്ടിൽ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൗണ്ടുകളിലേക്കേണ് പണം മാറ്റിയതെന്നും വ്യക്തമായി. ഇതിനിടയിൽ വിജീഷ് ബാങ്കില് നിന്ന് മുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha



























