സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത് വെറുതെ; സമരാക്കാര്‍ നേരിട്ട് എത്തിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍

സമരാക്കാര്‍ നേരിട്ട് എത്തിയാല്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. സെക്രട്ടേറിയേറ്റിന് മുന്‍പില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത് വെറുതെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം താത്കാലിക പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് എതിരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തി പ്രാപിക്കുകയാണ്. പ്രതിപക്ഷ സംഘടനകളുടെ നേരിട്ടുള്ള പിന്തുണയ്ക്ക് പുറമേ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളും സമരത്തിന് പിന്തുണയുമായി എത്തുകയാണ്. തിരഞ്ഞെടുപ്പ് അടുക്കാറായ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സര്‍ക്കാരിനെതിരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തി പ്രാപിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ സംഭവം പൊതുസമൂഹത്തില്‍ ചര്‍ച്ച വിഷയമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷവും.
https://www.facebook.com/Malayalivartha



























