സംസ്ഥാനത്ത് മൂവായിരത്തിലധികം പുതിയ തസ്തികകള്‍; താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ തീരുമാനം

സംസ്ഥാനത്ത് 3051 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.എസ്.സി നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇതുവരെ 30,000ത്തോളം സ്ഥിരം തസ്തികകള്‍ സൃഷ്ഠിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. താത്കാലിക തസ്തികകള്‍ അടക്കം അരലക്ഷതോതലം തസ്തികകളാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. 24 ജൂനിയര്‍ എച്ച്,എസ്.എസ്.ടി തസ്‌കിക അപ്‌ഗ്രേഡ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സുതാര്യമാണെങ്കിലും പ്രതിപക്ഷം കാര്യങ്ങളെ തെറ്റിധരിപ്പിക്കുന്നതായി മന്ത്രിസഭ യോഗം വിലയിരുത്തി. എന്നാല്‍ ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കില്ല. ആരോഗ്യം, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആരോഗ്യവകുപ്പില്‍ 3000 തസ്തികകള്‍ സൃഷ്ടിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ 772, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് 1200, ആയുഷ്300, മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പ് 728 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുക. 35 ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 151 തസ്തികയും സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
https://www.facebook.com/Malayalivartha



























