മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടിന് എതിരെ മാവോയിസ്റ്റ് സി പി ജലീലിന്റെ കുടുംബം കോടതിയില്‍

വയനാട് ലക്കിടി റിസോര്‍ട്ടില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ കുടുംബം കോടതിയില്‍. പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് സി പി ജലീല്‍ കൊല്ലപ്പെടുന്നത്. സംഭവത്തിലെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടില്‍ പോലീസിന് ക്ലീന്‍ ചീറ്റ് നല്കിയിരുന്നു. ഇതിന് എതിരെയാണ് കുടുംബം കോടതിയെ സമീപിച്ചത്. സംഭവത്തില്‍ ജില്ല മജിസ്‌ട്രേറ്റിനായിരുന്നു അന്വേഷണ ചുമതല. വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ പണം ആവശ്യപ്പെട്ട് എത്തിയ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട സി പി ജലീല്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മരിച്ചുവെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നുമായിരുന്നു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട പോലീസിന്റെ നടപടിയെ പൂര്‍ണ്ണമായും ന്യായീകരിക്കുന്നുവെന്നും റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ജലീലിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് ജലീലിന്റെ മൃതദേഹത്തിന് സമീപം കണ്ടെത്തിയ തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു ബാലിസ്റ്റിക് ഫോറന്‍സിക് റിപ്പോര്‍ട്ട് ഇത് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല മജിസ്‌ട്രേറ്റ് പരിഗണിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കണമെന്നുമാണ് ജലീലിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പുനരന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കളക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍പ്പറ്റ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
https://www.facebook.com/Malayalivartha



























