നേരിട്ട് പോയി ക്ഷണിച്ചിരുന്നു, ആറോളം തവണ വിളിക്കുകയും ചെയ്തു, വിഷമമുണ്ടെങ്കില്‍ മാപ്പ് പറയാനും തയ്യാര്‍: മേളയില്‍ അവഗണിച്ചെന്ന ഷാജി എന്‍ കരുണിന്റെ വാദം തള്ളി കമല്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന ഷാജി എന്‍ കരുണിന്റെ വാദം തള്ളി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. സംസ്ഥാന സര്‍ക്കാരിന്റെ സിനിമ അവാര്‍ഡുകളുടെ വേദിയിലേക്കും അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിനുമായി ഷാജി എന്‍ കരുണിനെ നേരിട്ട് പോയി ക്ഷണിച്ചതാണെന്ന് കമല്‍ പറഞ്ഞു.
സാറിന്റെ സാന്നിധ്യം വേദിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തോട് ക്ഷണിച്ചപ്പോള്‍ പറഞ്ഞിരുന്നു. ഉദ്ഘാടന ദിവസവും ഞാന്‍ അദ്ദേഹത്തെ ആറോളം തവണ വിളിച്ചിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാനാണ് ഷാജി എന്‍ കരുണ്‍ എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ പോലും താന്‍ തയ്യാറാണെന്നും കമല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























