മാണി സി കാപ്പന്‍ എല്‍ഡിഎഫിൽ നിന്നും പോയതോടെ ശല്യം ഒഴിഞ്ഞു; മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനം എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് മന്ത്രി എം എം മണി

മാണി സി കാപ്പന്‍ ഇടതു പക്ഷം വിട്ടതിനെക്കുറിച്ചു പ്രതികരണവുമായി മന്ത്രി എം എം മണി.മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടത് ശല്യം ഒഴിഞ്ഞത് നന്നായെന്നാണ് മന്ത്രി പറഞ്ഞത്. ചെന്നിത്തലയുമായി രണ്ടു മാസം മുന്‍പേ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയത്. കാപ്പന്‍ പോയത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
താല്‍ക്കാലികക്കാരെ സ്ഥിരപ്പടുത്തുന്നത് സര്‍ക്കാര്‍ നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ കണ്ട് ഭയന്നല്ലെന്നും എം എം മണി പറഞ്ഞു. അര്‍ഹതപ്പെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷമാണ്. അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് യുഡിഎഫ് മറുപടി പറയണം. ഷാഫി പറമ്ബിലും ശബരീനാഥനും സമരം ചെയ്യുന്നത് വേറെ പണിയില്ലാത്തത് കൊണ്ടെന്നും മന്ത്രി പരിഹസിച്ചു.
https://www.facebook.com/Malayalivartha



























