അനര്‍ഹമായ പിന്‍വാതില്‍ നിയമനങ്ങളെ റദ്ദാക്കാതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് മുല്ലപള്ളി രാമചന്ദ്രന്‍

അനര്‍ഹമായ പിന്‍വാതില്‍ നിയമനങ്ങളെ റദ്ദാക്കാതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടറിയേറ്റിന് മുന്‍പിലെ പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരപന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താത്കാലിക നിയമനങ്ങള്‍ ചട്ടം പാലിച്ചാണോ നടന്നത് എന്ന് പത്ത് ദിവസത്തിനകം വിശദീകരണം നല്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ താത്കാലിക നിയമനങ്ങള്‍ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. സമരത്തിലുള്ള ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളെ വഞ്ചിക്കുന്നത് ഒരു ഭരണാധികാരിക്ക് ഭൂഷണമല്ലന്നെും മുല്ലപ്പള്ളി പറഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പരിശോധിക്കുകയും അനര്‍ഹരായവരെ കണ്ടെത്തി സര്‍വീസില്‍ നിന്നും പുറത്താക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























