അടിച്ചുതളിക്കാരിയോട് മര്യാദ പാടില്ലെന്നുണ്ടോ? മുനീറിന്റെ സ്വഭാവം തനിക്കില്ല, എം കെ മുനീറിന് മറുപടിയുമായി മുഖ്യമന്ത്രി

എ കെ ജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്നത് പോലെയാണ് പിണറായി വിജയന്‍ ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നതെന്ന എം കെ മുനീറിന്റെ പ്രസ്ഥാവനക്ക് മറുപടിയുമായി മുഖ്യമന്ത്രി. അടിച്ചു തളിക്കാരി ആയാല്‍ മര്യാദ പാടില്ലെന്നുണ്ടോ എന്നും അവരും മനുഷ്യസ്ത്രീ അല്ലെയെന്നുമാണ് പ്രസ്താവനയോട് മുഖ്യമന്ത്രി പ്രതികരിച്ചത്. ആവരും ഒരു തൊഴിലെടുക്കുന്നതാണ്. ആ തൊഴിലെടുക്കുന്നവരോട് മാന്യമായല്ലെ പെരുമാറുകയുള്ളു. മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കുമെന്നും തനിക്ക് ആ സ്വഭാവമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കളക്ടറേറ്റിന് മുന്‍പില്‍ നടക്കുന്ന യൂത്ത് ലീഗിന്റെ അനിശ്ചിതകാല സഹനസമരത്തിന്റെ ഉദ്ഘാടന വേദിയിലാണ് മുസ്ലീം ലീഗ് എം എല്‍ എ എം കെ മുനീര്‍ വിവാദ പ്രസ്താവന നടത്തിയത്. എ കെ ജി സെന്ററിലെ അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നുവെന്നും ചെറുപ്പക്കാരോട് പുഞ്ചിരിയോടെ പെരുമാറാത്ത ഏകാധിപതിയാണ് മുഖ്യമന്ത്രിയെന്നും എം കെ മുനീര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























