തിരൂരിൽ എല്‍.ഐ.സി ഓഫീസിന് പിറക് വശത്തായി നിര്‍ത്തിയിട്ട ആള്‍ടോ കാർ കണ്ട് നാട്ടുകാർക്ക് തോന്നിയ സംശയം... കാര്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും ഉള്ളില്‍ നിന്നും ലോക്ക് ആക്കിയതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല; കാറിന്റെ ഗ്ളാസ് തകര്‍ത്ത് നോക്കിയപ്പോൾ യുവാവിനെ കണ്ടെത്തിയത് മരിച്ച നിലയില്‍; പോലീസ് അന്വേഷണമാരംഭിച്ചു.....

വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
തിരൂര്‍ തൃക്കണ്ടിയൂര്‍ എല്‍.ഐ.സി ഓഫീസിന് സമീപത്ത് താഴത്തെവീട്ടില്‍ പരേതനായ വാസുദേവന്‍റെ മകന്‍ ധനഞ്ജയന്‍ എന്ന ഉണ്ണി (45) ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് 4 മണിയോടെ തൃക്കണ്ടിയൂര്‍ എല്‍.ഐ.സി ഓഫീസിന് പിറക് വശത്തായി നിര്‍ത്തിയിട്ട ആള്‍ടോ കാറില്‍ യുവാവ് കുടുങ്ങി കിടക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കാര്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും ഉള്ളില്‍ നിന്നും ലോക്ക് ആക്കിയതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തിലുള്ള തിരൂര്‍ ഫയര്‍ഫോഴ്സ് ടീമെത്തി കാറിന്റെ ഗ്ളാസ് തകര്‍ത്ത് യുവാവിനെ പുറത്തെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
https://www.facebook.com/Malayalivartha