കേരളക്കരയെ വിറപ്പിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലം മാറ്റം; കർണാടകയിലെ കേഡറിലേക്കാണ് പുതിയ ഡ്യൂട്ടി, സ്ഥലമാറ്റം ചോദിച്ചു വാങ്ങിയതായും സൂചനകൾ

കേരളകരയെ തന്നെ കിടുകിടാ വിറപ്പിച്ച കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് സ്ഥലം മാറ്റം.
ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ നേരെത്തെ അംഗീകരിച്ചിരുന്നു.
യതീഷ് ചന്ദ്രക്ക് സംസ്ഥാന സർവ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകുകയും ചെയ്തു.
കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയെ കുറച്ച് ദിവസം മുൻപാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നൽകി സ്ഥാനത്തേക്ക് നിയമിച്ചത്.
കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങുകയായിരുന്നു ഐ.പി.എസ് ഓഫിസർ യതീഷ് ചന്ദ്ര.
ആവശ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുകയും ചെയ്തു. മൂന്ന് വർഷത്തേക്കാണ് യതീഷ് ചന്ദ്ര കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി വിവാദ നടപടികളിലൂടെ വാർത്തകളിൽ ഇടംനേടിയിരുന്നു യതീഷ് ചന്ദ്ര.
ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ അധിക്ഷേപിച്ചു എന്നതു മുതൽ കണ്ണൂർ എസ്. പിയായിരിക്കെ കോവിഡ് നിയന്ത്രണം പാലിക്കാത്തവരെ ഏത്തമിടീപ്പിച്ചതിലൂടെയും വൻ വിവാദങ്ങൾ കേരളത്തിൽ സൃഷ്ട്ടിച്ചു.
വൈപ്പിനിൽ സമരക്കാരെ ലാത്തിച്ചാർജ് ചെയ്തതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.വൈപ്പിന്‍ സമരക്കാരെ ലാത്തിചാര്‍ജ് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അന്ന് ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയേറ്റിരുന്നു.മുഖ്യമന്ത്രിയുടെ ഉൾപ്പെടെ വിമർശനത്തിന് പിന്നാലെയാണ് കഴിഞ്ഞ മാസം യതീഷ് ചന്ദ്രയെ കെ.എ.പി നാലാം ബറ്റാലിയനിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha