ഇനിയും രക്ഷിച്ചില്ലെങ്കില്‍... സ്വപ്ന സുരേഷിന്റെ ജയിലിലെ കഷ്ടപ്പാടുകള്‍ വിവരിച്ച് കസ്റ്റംസ് ഹൈക്കോടതിയില്‍; ഉന്നതര്‍ക്കെതിരെ മൊഴി നല്‍കിയെന്നറിഞ്ഞതോടെ ജയിലില്‍ സ്വപ്നയെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ല; ജയിലില്‍ സ്വപ്നയ്ക്ക് ഇപ്പോഴും ഉപദ്രവമെന്ന് കസ്റ്റംസ്

ഒരിടവേളയ്ക്ക് ശേഷം സ്വപ്ന സുരേഷിന്റെ കഥകള്‍ വീണ്ടും പുറത്താകുകയാണ്. ഇത്രയും നാള്‍ ജയിലില്‍ സ്വപ്ന എങ്ങനെ കഴിഞ്ഞു എന്നതടക്കമുള്ള വിവരങ്ങളാണ് കസ്റ്റംസ് തന്നെ പുറം ലോകത്തെ അറിയിക്കുന്നത്.
സ്വപ്നയ്ക്ക് ഇപ്പോഴും ജയിലില്‍ ഭീഷണിയും ഉപദ്രവവവും നേരിടേണ്ടി വരുന്നുണ്ടെന്ന് സംശയിക്കുന്നതായി കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയില്‍ പറഞ്ഞു. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കിയെന്നറിഞ്ഞതോടെ ജയിലില്‍ സ്വപ്നയെ തുടര്‍ന്നു കാണാനോ സംസാരിക്കാനോ തങ്ങളെ അനുവദിച്ചില്ല. ഇതിനായി അപേക്ഷിച്ചപ്പോള്‍ കൂടിക്കാഴ്ചകള്‍ അനുവദിക്കേണ്ടെന്ന് ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
ജയിലിലേക്ക് സ്വപ്നയെ മടക്കിക്കൊണ്ടുപോയ ശേഷം കോഫെപോസ തടവുകാരെ ആരെയും കാണാനും അനുവദിക്കുന്നില്ല. ഇത് സംശയാസ്പദമാണ്. ജയില്‍ അധികൃതര്‍ തടവുകാരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം അടുത്തിടെ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചിരുന്നു. ജയിലിലെ മെഡിക്കല്‍ ഓഫീസര്‍ ഇവരുടെ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ സസ്‌പെന്‍ഷനിലാണ്. സ്വപ്നയ്ക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവിനെയല്ല, കോടതി പരാമര്‍ശങ്ങളെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു നീക്കം ലജ്ജാകരമാണെന്നും കസ്റ്റംസ് പറയുന്നു.
സ്വര്‍ണക്കടത്തു കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന തനിക്കു ഭീഷണിയുണ്ടെന്നും കണ്ടാലറിയാവുന്ന ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ഡിസംബറില്‍ എറണാകുളം അഡിഷണല്‍ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഡിസംബര്‍ എട്ടിനാണ് മതിയായ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
അട്ടക്കുളങ്ങര വനിതാ ജയിലില്‍ മതിയായ സുരക്ഷയുണ്ടെന്നും ജയില്‍ അധികൃതരുടെ വിശദീകരണം തേടാതെയാണ് സ്വപ്നയുടെ പരാതിയില്‍ ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ജയില്‍ ഡി.ജി.പി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഡിസംബര്‍ 16ന് പരിഗണിച്ച സിംഗിള്‍ബെഞ്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി. പിന്നീടിതുവരെ ഹര്‍ജി പരിഗണനയ്ക്കു വന്നിരുന്നില്ല.
2020 നവംബര്‍ 25ലെ ചോദ്യം ചെയ്യലില്‍, സര്‍ക്കാരില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ച് സ്വപ്ന നിര്‍ണായക വിവരങ്ങള്‍ നല്‍കിയെന്നാണ് കസ്റ്റംസ് പറയുന്നത്.
നേതാക്കളുടെ പേര് പുറത്തു പറയാതിരിക്കാന്‍ ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് കോഫെപോസ അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ സ്വപ്‌നയ്ക്ക് സൗകര്യമൊരുക്കി. നവംബര്‍ 30ന് നിവേദനം നല്‍കി. മക്കളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും ജയിലില്‍ ഭീഷണിയും ഉപദ്രവവും നേരിടേണ്ടി വരുന്നെന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായ സത്യവാങ്മൂലത്തിലൂടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ കസ്റ്റംസ്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ നടത്തിയിരിക്കുന്നത് പ്രത്യക്ഷാക്രമണമാണ്.
പ്രതിസന്ധി രാഷ്ട്രീയ പ്രത്യാക്രമണത്തിലൂടെ മറികടക്കാനാണ് ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും ശ്രമം. സ്വര്‍ണ ഡോളര്‍ കടത്ത് വിവാദങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ കത്തിപ്പടരുന്ന രാഷ്ട്രീയചേരുവയായി മാറുമെന്ന് ഉറപ്പായി.
ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്നാരോപിക്കുന്ന സത്യവാങ്മൂലമാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കിയാണ് സത്യവാങ്മൂലം. മൂന്ന് മന്ത്രിമാര്‍ ഇടപെട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























