പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്‍കി.
കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളാലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
അതേസമയം തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുന്നതിനാല്‍, കോടതി ഉത്തരവുകള്‍ ലംഘിച്ച് അനധികൃത ബോര്‍ഡുകളോ ബാനറുകളോ കൊടികളോ ഹോഡിങ്ങുകളോ സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തടസ്സപ്പെടുത്തുകയാണെന്നു അമിക്കസ് ക്യൂറി അറിയിച്ചതിനാലാണ് ഈ ഉത്തരവ് ഇറക്കുന്നതെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കാനുള്ള കാര്യക്ഷമതയും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പു കമ്മിഷന് ഉണ്ടെന്നു കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും നല്‍കാനും കോടതി നിര്‍ദേശിച്ചു.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളിലാണ് നിര്‍ദേശം. അധികൃതര്‍ കര്‍ശന നടപടികളെടുത്തില്ലെങ്കില്‍ ഈ പൊതു ശല്യം വേരോടെ പിഴുതെടുക്കാന്‍ കഴിയില്ല. ഇവ നീക്കാന്‍ 25 ലേറെ ഉത്തരവുകള്‍ ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ സ്ഥാപിത താല്‍പര്യക്കാര്‍ നിരോധിച്ച കാര്യങ്ങള്‍ ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുമെന്നും കോടതി പറഞ്ഞു. ഇപ്പോഴും അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയെന്നും കോടതി പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും നടപടിയെടുക്കുന്നുണ്ടെന്നും കോടതി നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസ് പരിഗണിക്കുന്നതു 24ലേക്ക് മാറ്റിയ കോടതി അതിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























