അധിപനായി പിണറായി....പി ജയരാജനെ വെട്ടിനിരത്താൻ പിണറായിയുടെ പൂഴിക്കടകൻ

ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക്. കോടിയേരിയ്ക്കുശേഷം താല്‍കാലിക ചുമതലയിലെത്തിയ എ വിജയരാഘവനു പകരം ഇപി ജയരാജന്‍ ഏറെ വൈകാതെ സംസ്ഥാന സെക്രട്ടറിയാകുമെന്ന് വ്യക്തം.
സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പരിഗണിച്ചിരുന്ന എംവി ഗോവിന്ദനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇനി ഇപി പാര്‍ട്ടിയെ നയിക്കുമെന്ന് വ്യക്തം. പി ജയരാജനെ കണ്ണൂരില്‍ കണ്ണൂര്‍ ലോബി വെട്ടി നിരത്തിയതിനു പിന്നാലെ ജയരാജന്‍ അനുകൂലികള്‍ നടത്താവുന്ന നീക്കത്തെ ചെറുക്കാനുള്ള ചുമത ഇതോടകം പിണറായി ഇപി ജയരാജനെ ഏല്‍പ്പിച്ചുകഴിഞ്ഞു.
പിണറായി മന്ത്രിസഭയിലെ രണ്ടാമനെ വപാര്‍ട്ടി ചുമതല ഏല്‍പ്പിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അധിപനായി മാറുകയാണ്.
കണ്ണൂരിലെ രാഷ്ട്രീയ കൂട്ടക്കൊലകള്‍ക്ക് രഹസ്യനീക്കം നടത്തി പ്രസ്ഥാനത്തിന് കളങ്കമുണ്ടാക്കിയെന്ന് ദുഷ്പേര് പി ജയരാജനുമേല്‍ കെട്ടിവെച്ചതിനുതുല്യമാണ് അദ്ദേഹത്തിന് സീറ്റ് നിക്ഷേധിച്ചത്. കണ്ണൂരില്‍ പിണറായി വിജയനെക്കാള്‍ വളര്‍ന്നുപോയ പഴയ പാര്‍ട്ടി സെക്രട്ടറി പി ജയരാജനെ കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടി ഒതുക്കുന്ന തന്ത്രമാണ് സ്വീകരിച്ചുപോന്നത്.
വടകര സീറ്റില്‍ മത്സരിപ്പിക്കുകയും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുകയും ചെയ്യപ്പെട്ട പി ജയരാജന്റെ രാഷ്ട്രീയ സാധ്യതകള്‍ ഇതോടെ കൂമ്പടിയുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച സാധ്യതാ പട്ടികയിലും പി.ജയരാജന്റെ പേരുണ്ടായിരുന്നില്ല.
കണ്ണൂരില്‍ പി ജയരാജനു ലഭിക്കുന്ന സ്വീകരണത്തിലും സ്വീകാര്യതയിലും പിണറായി വിജയന് കാലങ്ങളായുള്ള അതൃപ്തിയാണ് പി ജയരാജനെ രാഷ്ട്രീയ വനവാസത്തിന് അയയ്ക്കുന്നതിലൂടെ പൂര്‍ണമാകുന്നത്. സ്വര്‍ണം കായ്ക്കുന്ന മരമാണേലും പുരയ്ക്കു മുകളിലേക്ക് ചാഞ്ഞാല്‍ വെട്ടിമാറ്റുമെന്ന് മുന്‍പ് പിണറായി പറഞ്ഞത് ഇതേ പി ജയരാജന്റെ ഒറ്റയാള്‍ പ്രമാണിത്വത്തില്‍ പ്രതിഷേധിച്ചാണ്.
പി ജയരാജനെ രാഷ്ട്രീയമായ ഒതുക്കാനുള്ള പിണറായുടെ തന്ത്രങ്ങളുടെ ചുമതല വഹിച്ചുപോന്നതും ഇപി ജയരാജനും എംവി ഗോവിന്ദനും എംവി ജയരാജനുമാണ്.
തെക്കന്‍കേരളത്തില്‍ പ്രത്യേകിച്ചും തോമസ് ഐസക്കും ജി സുധാകരനും പാര്‍ട്ടിയെക്കാളും പിണറായിയെക്കാളും വളര്‍ന്നുപോകുന്ന എന്ന ആക്ഷേപത്തിനു പിന്നാലെയാണ് അവരെയും ഒതുക്കുന്നത്. ഏറെക്കാലമായി പിണറായിയും തോമസ് ഐസക്കും മോശമല്ലാത്ത അകല്‍ച്ചയിലുമാണ്.
അമ്പലപ്പുഴയില്‍ ജി.സുധാകരനും ആലപ്പുഴയില്‍ തോമസ് ഐസകിനുമാണ് വിജയസാധ്യതയുള്ളതെന്നും അവര്‍ മാറിയാല്‍ അതു വിജയസാധ്യതയെ ബാധിക്കുമെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന് നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങളെ സംസ്ഥാന സമിതി പൂര്‍ണമായി വെട്ടിനിരക്കി. ഇപി ജയരാജനു പകരം കെകെ ശൈലജ മട്ടന്നൂരിലും കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്‍ തളിപ്പറമ്പിലും വിജയം സുരക്ഷിതമാക്കുകയാണ്. മുന്‍മന്ത്രി പികെ ശ്രീമതിയെയും മത്സരത്തില്‍ നിന്നും ഒഴിവാക്കി.
അതേ സമയം പി ജയരാജന്റെ സഹോദരി പി സതീദേവിക്ക് സീറ്റ് നല്‍കി ജയരാജന്‍ പക്ഷത്തെ ഒതുക്കാനും നീക്കം നടക്കുന്നു.
https://www.facebook.com/Malayalivartha























