എന്.എസ്.എസ് ജനറല് സെക്രട്ടറി സുകുമാരന് നായരുടെ പ്രസ്താവന നിയമവിരുദ്ധം; തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കിയി മന്ത്രി എ.കെ. ബാലന്

തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയത്തില് പ്രസ്താവന നടത്തിയ എന്.എസ്.എസ് ജനറല് സെക്രട്ടറി സുകുമാരന് നായരുടെ നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി എ.കെ. ബാലന്.
വിശ്വാസി-അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കിയിട്ടുണ്ട്. സമുദായ സംഘടനയെ നയിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയം പറയരുത്. ഏതു രാഷ്്ട്രീയപാര്ട്ടിയിലാണ് താന് പ്രവര്ത്തിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ആര്ജവം അദ്ദേഹം കാണിക്കണം. അതാണ് രാഷ്ട്രീയ മാന്യത. തെരഞ്ഞെടുപ്പില് കുപ്പിവള പൊട്ടുന്നതുപോലെ കോണ്ഗ്രസ് പൊട്ടിത്തെറിക്കും. ബി.ജെ.പിക്ക് ഒറ്റസീറ്റും ലഭിക്കില്ല. -ബാലന് പറഞ്ഞു.
https://www.facebook.com/Malayalivartha