പ്രീപോള്‍ സര്‍വേകള്‍ പൊടിപൊടിക്കുമ്പോൾ ഇതൊന്നും ഏശാത്ത രണ്ടു പേരുണ്ട് കേരളത്തില്‍... ഒരാള്‍ രാഷ്ട്രീയത്തിലെ ഛിന്നഗ്രഹമെന്ന് എതിരാളികള്‍ വിളിക്കുന്ന പി.സി.ജോര്‍ജ് എന്ന പൂഞ്ഞാര്‍ ആശാന്‍, മറ്റേത് പാമ്പന്‍ പാലത്തിന്റെ കരുത്തുമായി മെട്രോമാന്‍ ഇ ശ്രീധരന്‍...

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ എല്‍ഡിഎഫിന് വന്‍വിജയവും ഭരണതുടര്‍ച്ചയും പ്രവചിച്ച് പ്രീപോള്‍ സര്‍വേകള്‍ പൊടിപൊടിക്കുമ്പോഴും ഇതൊന്നും ഏശാത്ത രണ്ടു പേരുണ്ട് കേരളത്തില്‍. ഒരാള്‍ രാഷ്ട്രീയത്തിലെ ഛിന്നഗ്രഹമെന്ന് എതിരാളികള്‍ വിളിക്കുന്ന പി.സി.ജോര്‍ജ് എന്ന പൂഞ്ഞാര്‍ ആശാന്‍, മറ്റേത് പാമ്പന്‍ പാലത്തിന്റെ കരുതത്തുമായി മെട്രോമാന്‍ ഇ ശ്രീധരന്‍.
140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേപ്രവചിക്കുന്നത്. എല്‍ഡിഎഫിന് 82 മുതല്‍ 91 സീറ്റുകള്‍ വരെ. തെക്കും വടക്കും കേരളം ചുവക്കും, മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം...
ഇതൊക്കെ കേള്‍ക്കുമ്പോള്‍ കിലുക്കത്തിലെ കിട്ടുണ്ണി കാമധേനു ലോട്ടറി ഫലം കേള്‍ക്കുമ്പോഴുള്ള ഇതൊക്കെ കുറെ കണ്ടിട്ടുണ്ട് എന്ന എക്‌സ്പ്രഷനുമിട്ട് രണ്ടുപേരും തൂക്ക് തൂക്കേ എന്ന് ഉറക്കെ വിളിച്ചിരിപ്പാണ് ..
വന്‍കുതിപ്പിന് കൊതിക്കുന്ന ബിജെപിക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.
പൂഞ്ഞാര്‍ പി.സിയുടെ സാധ്യതകളേയും സര്‍വേ വിലയിരുത്തുന്നുണ്ട്. ഏതായാലും രണ്ടു പേരും ഈ ഒരൊറ്റ കാര്യത്തില്‍ ഒറ്റക്കാലില്‍ ഉറച്ചു നില്‍ക്കുന്നു. തൂക്ക്‌സഭ ഒരു പടി കൂടി കടന്ന് രാ്ഷ്ട്രപതി ഭരണമെന്നും പറഞ്ഞു ഇ എസ് . ഇതിനിടയില്‍ മറ്റ് ചില സമാനതകളുമുണ്ട്
ഒരാള്‍ എം.എ്ല്‍.എ ഓഫീസ് തുടങ്ങി പാലക്കാട്. അതേസമയം പൂഞ്ഞാറില്‍ വിജയം ഉറപ്പിച്ച് പി.സി. ജോര്‍ജ്. മതാധിഷ്ടിത ചേരി തിരിവ് വരെ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനാല്‍ കേരളം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. അതേസമയം ബി.ജെ.പി വോട്ടുകള്‍ തനിക്ക് ലഭിച്ചു. അവര്‍ക്ക് ഒരു ചായപോലും വാങ്ങിക്കൊടുത്തില്ല എന്നാണ് ആശാന്റെ പക്ഷം. പൂഞ്ഞാറില്‍ വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍ താന്‍ തന്നെയെന്ന് ജോര്‍ജ്ജിന് വീണ്ടും അവകാശപ്പെടാം എന്നതാണ് പ്രത്യേകത.
ഏറ്റവും പ്രധാനപ്പെട്ട കാര്യം പൂഞ്ഞാറില്‍ പോളിങ് കഴിഞ്ഞപ്പോള്‍ തന്നെ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ച് പി.സി. ജോര്‍ജ് കൂടുതല്‍ ശ്രദ്ധേയനായി എന്നതാണ്. വൈകിട്ട് പോളിങ്ങിനു ശേഷം ബൂത്തു തലത്തില്‍ ഫലം അവലോകനം ചെയ്ത ശേഷമാണ് പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ച് വിജയം ആഘോഷിച്ചത്. ഒരു കുഴപ്പം മാത്രം ഭൂരിപക്ഷം അല്‍പം കുറഞ്ഞേക്കാം. എന്നാലും വിജയം ഉറപ്പിച്ചു.
പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പി.സി. ജോര്‍ജിന്റെ കണക്കുകൂട്ടല്‍. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ജോര്‍ജിന്റെ മത്സരം. ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും. തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണികള്‍ക്ക് പിന്നാലെ അപേക്ഷയുമായി പിസിക്കു നടക്കേണ്ടി വരും. ഈരാറ്റുപേട്ടയാണ് തന്നെ ചതിച്ചതെന്നും മറ്റിടങ്ങളില്‍ പ്രശ്നമില്ലെന്നുമാണ് പി സി ജോര്‍ജ്ജ് അവകാശപ്പെടുന്നത്.
'ബിജെപിയുടെ നിരവധി വോട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി മാന്യന്‍മാര്‍ക്ക് വോട്ട് ചെയ്താല്‍ കച്ചവടമാകുമോ? ഞാനൊരു ചായ പോലും ഒരു ബിജെപിക്കാരനും വാങ്ങി കൊടുത്തിട്ടില്ല. ബിജെപിയുടെ ഒരു നേതാക്കന്‍മാരോടും മോശമായി ഒരു കാര്യവും സംസാരിച്ചിട്ടില്ല. എല്ലാവരോടും പറയുന്നത് പോലെ, സഹായിക്കണമെന്ന് വളരെ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത് മാനിച്ച് അവര്‍ വോട്ട് ചെയ്തു.
ഇ ശ്രീധരന്‍ താന്‍ മുഖ്യമന്ത്രിയായാല്‍ പിണറായി വിജയനേക്കാള്‍ മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞാണ് വാര്‍ത്തയിലെ താരമായത്. ജയിച്ചു കഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം തയ്യാറായി കഴിഞ്ഞതായും ഓഫീസ് എടുക്കുകയും അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ടെന്നും ശ്രീധരന്‍ അറിയിച്ചു.
തീര്‍ന്നില്ല പി.സി തോല്‍വിയെക്കുറിച്ച് ചിന്തിക്കുന്നില്ല എങ്കില്‍ ഇശ്രീധരൻ തോറ്റാലും പാലക്കാട് തന്നെ സജീവമാകുമെന്നാണ് പറഞ്ഞിരുക്കുന്നത്. യുഡിഎഫ് 67 , എല്‍ഡിഎഫ് 67, എന്‍ഡിഎ 5 , പി.സി.ജോര്‍ജ് 1 ഒരു പക്ഷെ ഇങ്ങനെ ഒരു സാഹചര്യം വന്നാല്‍ എന്‍ഡിഎയും പി.സിയും നിര്‍ണായക ഫാക്ടര്‍ ആവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
https://www.facebook.com/Malayalivartha