കണക്കുകൂട്ടലുകൾ ഇങ്ങനെ....ഇലക്ഷന്‍ റിസള്‍ട്ടറിയാന്‍ ക്രൈംബ്രാഞ്ച് കാത്തിരിക്കുന്നു ... മെയ് രണ്ടാകാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും

മെയ് രണ്ടാകാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് കേസില്‍ ഹൈക്കോടതി ഈ മാസം 16 ന് വിധി പറയാനിരിക്കെ കേസിന് പിന്നില്‍ സര്‍ക്കാരിലെ ഉന്നതരാണെന്ന് ഇ.ഡി. ഹൈക്കോടതിയില്‍ എഴുതി സമര്‍പ്പിച്ചതോടെയാണ് ക്രൈംബ്രാഞ്ച് കാലുമാറിയത്.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് എതിരെയാണ് ഹൈക്കോടതിയില്‍ ഇ.ഡി. നീങ്ങുന്നത്. മുഖ്യമന്ത്രിയെ ഗൂഢാലോചനയില്‍ ഇ.ഡി. പങ്കാളിയാക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇ ഡിയുമായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ പറയുന്നു.
ക്രൈംബ്രാഞ്ച് കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും ഇ.ഡിക്ക് ആലോചനയുണ്ട്. അതിന് മുമ്പ് സര്‍ക്കാര്‍ തലത്തില്‍ ഇ ഡിക്കെതിരായ കേസ് ഒത്തുതീര്‍ത്തില്ലെങ്കില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയും സംസ്ഥാന കുറ്റാന്വേഷണ ഏജന്‍സിയും നേരിട്ട് ഏറ്റുമുട്ടും. അതിനിടെ തിരഞ്ഞടുപ്പില്‍ യു ഡി എഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ഇ.ഡി. ക്കെതിരായ കേസിന്റെ കട്ടയും പടവും സര്‍ക്കാര്‍ മടക്കും.
തങ്ങളുടെ പരിമിതികള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇ ഡിയെ അറിയിച്ചെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ് ക്രൈംബ്രാഞ്ച്. ഇ.ഡി ഉദ്യോഗസ്ഥരെ പോലെ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ല. മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതു കൊണ്ടാണ് ഇ ഡിക്കെതിരെ നീങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതായാണ് വിവരം.
ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ക്രൈംബ്രാഞ്ചാണെന്നാണ് ഇഡിയുടെ വാദം. ഇഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് മുമ്പൊരിക്കലും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ഉന്നതരുടെ പ്രേരണയുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തത് കോടതിയലക്ഷ്യമെന്നാണ് ഇഡിയുടെ വാദം.
എന്നാല്‍ ഇ ഡിയുടെ വാദമാണ് ഹൈക്കോടതിയില്‍ നിലനില്‍ക്കാന്‍ പോകുന്നത്. ഓരോ തവണ ഇ.ഡി കസ്റ്റഡിയില്‍ നിന്നും സന്ദീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴും എന്തെങ്കിലും പരാതി ഉണ്ടോ എന്ന് കോടതി ചോദിച്ചിരുന്നു. ഒരു പരാതിയും ഇല്ലെന്നാണ് സന്ദീപ് പറഞ്ഞത്.അന്നൊന്നും മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ സന്ദീപിന് പെട്ടെന്നുണ്ടായ വെളിപാടിന് പിന്നില്‍ ഉന്നതര്‍ തന്നെയാണെന്ന് ഇ.ഡി. കരുതുന്നു.
ഇ.ഡിയും ക്രൈം ബ്രാഞ്ചും തമ്മില്‍ ഉടക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സര്‍ക്കാര്‍ മാറി വന്നാല്‍ മാത്രമേ ചീത്ത പേരില്‍ നിന്ന് ക്രൈംബ്രാഞ്ചിന് രക്ഷപ്പെടാന്‍ കഴിയുകയുള്ളു. ഇപ്പോള്‍ തന്നെ ക്രൈംബ്രാഞ്ചിന്റെ പേര് കളങ്കിതമായി കഴിഞ്ഞു. അതില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടണമെങ്കില്‍ ഇ.ഡിക്കെതിരായ കേസുകള്‍ മരവിപ്പിക്കണം. കാരണം സന്ദീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി കള്ളമാണെന്ന് ആര്‍ക്കും മനസിലാവും.
കേന്ദ്ര ഏജന്‍സിക്ക് നിരവധി ജോലികള്‍ ഉണ്ട്. അവര്‍ക്ക് പിണറായിയെ പ്രതിയാക്കാനല്ല നേരം. മാത്രവുമല്ല പിണറായിയെ പ്രതിയാക്കിയത് കൊണ്ട് ഒരു നേട്ടവും ഇഡിക്ക് കിട്ടാനില്ല. പിണറായിയെ കേസില്‍ പ്രതിയാക്കിയാല്‍ ബിജെപി നേതാക്കള്‍ക്ക് ഒന്നും കിട്ടാനില്ല. പിണറായിയാകട്ടെ ബി ജെ പി യിലെ ഉന്നത നേതാക്കളുമായി ആത്മബന്ധം പുലര്‍ത്തുന്ന മാര്‍ക്‌സിസ്റ്റ് നേതാവാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ ബിജെപി നേതാക്കള്‍ ഉപദ്രവിക്കില്ല.
"
https://www.facebook.com/Malayalivartha