Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

'വയറുവേദനയുടെ കാഠിന്യത്തിൽ അച്ഛൻ തള്ളിനീക്കിയ ദിവസങ്ങൾ. പാതിരാത്രി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നെ ഒരടിപോലും മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥ...' തിരഞ്ഞെടുപ്പ് കാലത്ത് അനുഭവിച്ച രോഗപീഡകളുടെയും കഷ്ടതകളുടേയും അനുഭവം കുറിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക്

10 APRIL 2021 12:05 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് കാലത്ത് അച്ഛൻ അനുഭവിച്ച രോഗപീഡകളുടെയും കഷ്ടതകളുടേയും ഹൃദയഭേതമായ അനുഭവം പങ്കുവയ്ക്കുയാണ് എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമ ചന്ദ്രൻ. ‍ഡൽഹി എയിംസ് ആശുപത്രിയിൽ നാളെ ഹെർണിയ ശസ്ത്രക്രിയക്ക് എൻ.കെ പ്രേമചന്ദ്രൻ വിധേയനാകാൻ ഇരിക്കെയാണ് കാർത്തിക്ക് കുറിപ്പ് വ്യക്തമാക്കുന്നത്.

പ്രചാരണ വേളയിൽ പ്രസംഗത്തിന് ഇടയിൽ വേദന സഹിക്കാൻ വയ്യാതെ പലപ്പോഴും കാല് ഉയർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടായി. എന്നാലും അച്ഛൻ ഒറ്റനിൽപ്പിൽനിന്ന് ഒരുമണിക്കൂറും ഒന്നരമണിക്കൂറും പ്രസംഗിച്ചു. സാധ്യമായ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രചരണത്തിന് പോയെന്നും കാർത്തിക് കുറിക്കുന്നു. അച്ഛനു വേണ്ടി പ്രാർത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിക് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.


ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അനുഭവ പാഠങ്ങളുടെ ഈവഴി ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുമ്പോൾ, നിങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണം.

മീനചൂടിൽ കത്തികയറിയ നിയമസഭ തെരഞ്ഞെടുപ്പ് കാലം. വയറുവേദനയുടെ കാഠിന്യത്തിൽ അച്ഛൻ തള്ളിനീക്കിയ ദിവസങ്ങൾ. പാതിരാത്രി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നെ ഒരടിപോലും മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥ. കട്ടൻചായ കുടിച്ചാൽ വയറുവേദന കുറയുമെന്ന അച്ഛന്റെ ധാരണ മിക്കദിവസങ്ങളിലും ഫലം കണ്ടില്ല. ജോലികൾ തീർത്ത് അച്ഛൻ ഉറങ്ങാൻ പോകുന്നത് രാത്രി രണ്ടുമണി കഴിഞ്ഞ്. വീണ്ടും അതിരാവിലെ തുടങ്ങുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.

നിരന്തരം വയറുവേദന അലട്ടിയപ്പോൾ ആശുപ്രതിയിൽ എത്തി, തെരഞ്ഞെടുപ്പ് സമയത്തു മാറിനിൽക്കാൻ സാധിക്കില്ല എന്ന നിലപാട് അച്ഛൻ ഡോക്ടറോട് വ്യക്തമാക്കി. ഡോക്ടർ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അഡ്മിറ്റ് ആകുവാൻ നിർദ്ദേശിച്ചു. ആറാം തീയതി രാത്രിതന്നെ ഡൽഹിക്ക് പുറപ്പെട്ടു, എയിംസ് ആശുപത്രിയിൽ നാളെ അച്ഛന് ഹെരണ്യയുടെ ശസ്ത്രക്രിയ.

ഒരു തലവേദന വന്നാൽ പോലും നമ്മൾ മിക്കവരുടെയും ക്ഷമയുടെ അളവ് കുറയുന്ന കാലമാണിത്, അച്ഛൻ ഇത്രയും വേദന കടിച്ചമർത്തി ഒരുമാസം മുന്നോട്ട് കൊണ്ടുപോയപ്പോഴും ഈ വേദന പുറമെ പ്രകടമാക്കിയില്ല എന്നത് ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നു. പ്രസംഗത്തിന് ഇടയിൽ വേദന സഹിക്കാൻ വയ്യാതെ പലപ്പോഴും കാല് ഉയർത്തിവയ്ക്കുന്ന സാഹചര്യം ഉണ്ടായി. എന്നാലും അച്ഛൻ ഒറ്റനിൽപ്പിൽനിന്ന് ഒരുമണിക്കൂറും ഒന്നരമണിക്കൂറും പ്രസംഗിച്ചു. സാധ്യമായ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പ്രചരണത്തിന് പോയി.

ജീവിതം ഒരു പാഠപുസ്തകമാണ്, അനുഭവങ്ങളുടെ അധ്യായങ്ങൾ എണ്ണിയാൽ തീരാത്തതുമാണ്. ഇവിടെ പാഠങ്ങൾ തീരുന്നില്ല, ആത്മാർത്ഥതയും കഠിനാധ്വാനവും കൂടിച്ചേരുമ്പോൾ ഏത് വേദനയും വഴിമാറും എന്ന ആപ്തവാക്യമാണ് ഈ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ അച്ഛൻ എന്നെ പഠിപ്പിച്ച പാഠം.

നിങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകണം.

സ്നേഹപൂർവ്വം-

കാർത്തിക്ക് പ്രേമചന്ദ്രൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends