കൊലപാതകം സിപിഎം രാഷ്ട്രീയത്തിന്റെ ഭാഗം...അവരുടെ മനസ്സിനെ അങ്ങനെ സെറ്റ് ചെയ്തിരിക്കുകയാണ്... അത് സ്റ്റഡി ക്ലാസ്സുകളിൽ നൽകുന്ന നിർദ്ദേശമാണ്.. കെ കെ രമ പറയുന്നത്....

സി പി എമ്മിന്റെ സംഘടനാ രാഷ്ട്രീയം എന്താണ് എന്ന് ചോദിച്ചാൽ ,അതിനു തെല്ലും ആലോചിക്കാതെ
ഉത്തരം പറയുന്ന ഒരു പഴയ പാർട്ടി സഖാവുണ്ട് .ആശയത്തിന്റെ പേരിൽ തുണ്ടം തുണ്ടമായി മനുഷ്യനെ വെട്ടി നുറുക്കുന്ന രാഷ്ട്രീയത്തിന് ഇരയാകേണ്ടി വന്ന ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എന്ന പഴയ മാർക്സിസ്റ്റുകാരി .അവർക്ക് പറയാനുള്ളത് ,പരിചയക്കാരെ പോലും ശത്രുക്കൾ ആക്കുന്ന സി പി എമ്മിന്റെ കുടിപ്പക രാഷ്ട്രീയത്തെ കുറിച്ചാണ് .
കേരളത്തിൽ യു ഡി എഫിന്റെ ഘടക കക്ഷിയാകാൻ ഇതുവരെയും തയ്യാറാകാത്ത ആർ എം പി
കണ്ണൂരിലും കോഴിക്കോടും നടക്കുന്ന അക്രമരാഷ്ട്രീയത്തിനു ഉത്തരവാദി സി പി എമ്മിന്റെ നേതാക്കന്മാർ തന്നെയാണ് എന്ന് ഉറക്കെ വിളിച്ചുപറയുകയാണ് .കൊലപാതകം എന്നത്, സിപിഎമ്മുകാരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാന ഭാഗമാണെന്ന് വടകരയിലെ ആർഎംപി സ്ഥാനാർഥി കെ.കെ.രമ.
അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കണ്ണൂർ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം. ഇതിന് അറുതി വരണമെങ്കിൽ കൊല ചെയ്യുന്നവരെ മാത്രമല്ല അത് ആസൂത്രണം ചെയ്യുന്ന ഉന്നത നേതാക്കളെയും വിലങ്ങുവച്ച് തുറുങ്കിലടയ്ക്കണം. ഒരു രാഷ്ട്രീയ സംഘർഷത്തിനിടയിൽ അബദ്ധത്തിൽ ഉണ്ടായ കൊലപാതകമല്ലിത്. നേരത്തെ ഗൂഢാലോചന നടത്തി, പഴുതടച്ച്, കൊല്ലണമെന്നു കരുതിക്കൂട്ടിത്തന്നെ നടത്തിയതാണ്. ഇത് അവസാനിപ്പിച്ചേ പറ്റൂ– സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും കെ കെ രമ പറഞ്ഞ ആ വാക്കുകൾ സ്പഷ്ടമാകുന്നു
സിപിഎമ്മിന് സംഘടനാ പ്രവർത്തനത്തിന്റെ പ്രധാന ഭാഗമാണിത്. അത് തെറ്റാണെന്ന് അവർക്ക് തോന്നുന്നേയില്ല. അതുകൊണ്ടാണ് കൊല ചെയ്തവരെ എന്തു വില കൊടുത്തും അവർ രക്ഷിക്കുന്നതും സംരക്ഷിക്കുന്നതും. കോടതി ശിക്ഷിച്ചവരെപ്പോലും ജയിലിലെത്തി നേതാക്കന്മാർ സന്ദർശിക്കുന്നത് നിങ്ങൾ കണ്ടില്ലേ. അവരുടെ മനസ്സിനെ അങ്ങനെ സെറ്റ് ചെയ്തിരിക്കുകയാണ്. അത് സ്റ്റഡി ക്ലാസ്സുകളിൽ നൽകുന്ന നിർദ്ദേശമാണ് എന്നാണ് കെ കെ രമ പറയുന്നത് .
മേയ് രണ്ടിന് വരുന്ന ജനവിധി എന്ത് തന്നെ ആയാലും അക്രമരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ആർഎംപി എന്നും മുന്നിലുണ്ടാവും എന്ന് രമ ഉറപ്പിച്ചു പറയുന്നുhttps://www.facebook.com/Malayalivartha