Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

'ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്....എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു'; മണ്‍കുടിലില്‍നിന്ന്​ ​ഐ.ഐ.എം പ്രഫസറിലേക്ക് നടന്നുകയറിയ​ ​ രഞ്​ജിതിന്റെ കഥ ഇങ്ങനെ...

10 APRIL 2021 02:22 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ വലിയ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്ന നിരവധി പേരുടെ വാർത്തകൾ കണ്ടിട്ടുണ്ട്. അത്തരത്തിലൊരെ ജീവിതകഥയാണ് രഞ്​ജിത്​ ആര്‍ പാണത്തൂരിനും പറയാനുള്ളത്. പ്രതിസന്ധികളോട്​ പടവെട്ടി ഐ.ഐ.എം റാഞ്ചിയിലെ ​പ്രഫസര്‍ തസ്​തികയിലേക്കാണ്​ രഞ്​ജിത്​ എത്തിച്ചേർന്നത്.

ഹയര്‍ സെക്കന്‍ഡറിയില്‍ പഠനം ഉപേക്ഷിക്കാനുറച്ച രഞ്​ജിത്​ പക്ഷേ ദിവസങ്ങൾ കഴിയുംതോറും ജീവിത സാഹചര്യങ്ങളോട്​ പൊരുതി ഐ.ഐ.എം വരെ എത്തുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിത കഥ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവെക്കുകയാണ് രഞ്ജിത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

'ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്, ഇവിടെ ആണ് വളര്‍ന്നത്, ഇപ്പോള്‍ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപാട്​ സന്തോഷത്തോടെ പറയട്ടെ ഈ വീട്ടില്‍ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു......ഈ വീട് മുതല്‍ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി..... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് എന്റെ വിജയം....

ഹയര്‍ സെക്കന്‍ഡറിക്ക്​ തരക്കേടില്ലാത്ത മാര്‍ക്കുണ്ടായിരുന്നു..... എന്നാലും എന്‍റെ ചുറ്റുപ്പാടിന്‍റെ സമര്‍ദ്ദം മൂലം പഠനം നിര്‍ത്താമെന്നു കരുതിയതാണ്.... എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂര്‍ ടെലി‍ഫോണ്‍ എക്സ്ചേഞ്ചില്‍ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകല്‍ പഠിക്കാനുള്ള സമയവും.

 

അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു.... അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല...... ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാന്‍ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.... St. Pius College എന്നെ വേദികളില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു, Central University of Kerala കാസര്‍കോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്.

പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആള്‍ക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നില്‍ക്കാന്‍ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാന്‍ പോലും ഭയമായിരുന്നു..... ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുന്‍പ് ഒന്ന് പോരാടാന്‍ പറഞ്ഞു.

തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതല്‍ ജയിക്കണമെന്ന വാശി വന്നു. പാണത്തൂര്‍ എന്ന മലയോര മേഖലയില്‍ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം.... വിത്തെറിഞ്ഞാല്‍ പൊന്നു വിളയുന്ന ആ മണ്ണില്‍ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.

ഈ കുടിലില്‍ (സ്വര്‍ഗത്തില്‍) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.

എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരും മുന്‍പ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകള്‍ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരാത്തെത്താം.'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (5 minutes ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (13 minutes ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (25 minutes ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (28 minutes ago)

രാഹുൽ ആൺകുട്ടി, അവന്റെ സാന്നിധ്യം അഭിമാനം; ഫോട്ടോ പങ്ക് വച്ച് കോൺ​ഗ്രസ് പ്രവർത്തക  (45 minutes ago)

വേദിയിലിട്ട് റിനിയെ തേച്ചോട്ടിച്ചു' മോശമായി പോയി പക്രു ചേട്ടാ റിനിച്ചേച്ചി മലക്കം മറിയാൻ കാരണം  (47 minutes ago)

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (1 hour ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (1 hour ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (1 hour ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (2 hours ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (3 hours ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (3 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (3 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (3 hours ago)

Malayali Vartha Recommends