Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

അപ്രതീക്ഷിത ട്വിസ്റ്റ്... ഡോളര്‍ കടത്ത് കേസില്‍ ഹാജരാകാന്‍ നോട്ടീസയച്ചിട്ടും എത്താത്ത സ്പീക്കറെ പരമ രഹസ്യമായി ചോദ്യം ചെയ്ത് കസ്റ്റംസ്; ചോദ്യം ചെയ്ത വാര്‍ത്ത ചാനലുകാര്‍ സ്ഥിരീകരിച്ചതോടെ സ്പീക്കര്‍ക്ക് കോവിഡ്; ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്വാറന്റൈനില്‍ പോകേണ്ടി വരും

11 APRIL 2021 08:33 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്‌തെന്ന വാര്‍ത്ത ചാനലുകാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വന്ന വലിയ വാര്‍ത്തയാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണിപ്പോള്‍. കടുത്ത പനിയും ശരീരവേദനയുമുണ്ട്. വീട്ടില്‍ തന്നെ വിശ്രമിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. സ്പീക്കറുമായി അടുത്ത ദിവസങ്ങളില്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വന്ന പ്രധാനികളാണ് ചോദ്യം ചെയ്ത കസ്റ്റംസ് ഓഫീസര്‍മാര്‍. അവര്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടി വരും. മാത്രമല്ല ഈ കസ്റ്റംസുകാര്‍ക്ക് ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവിടത്തെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം ക്വാറന്റീനില്‍ പോകേണ്ടിവരും. അതായത് ഇനി തെരഞ്ഞെടുപ്പ് ഫലം വരെ സ്പീക്കറെ ആരും തൊടില്ല.

 

 



ഡോളര്‍ കടത്ത് കേസില്‍ ഹാജരാകാന്‍ ശ്രീരാമകൃഷ്ണന് മൂന്നുവട്ടം നോട്ടീസ് അയച്ചിരുന്നു. മൂന്നു തവണയും ഒഴിഞ്ഞുമാറ്റം ഉണ്ടായി. ഒടുവില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ നിയമസഭാ കോംപ്‌ളക്‌സിലെ ഔദ്യോഗിക വസതിയിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച അതീവ രഹസ്യമായിരുന്നു നടപടി. ഇതിനു പിന്നാലെ ഇന്നലെ ചാക്കയിലുള്ള അദ്ദേഹത്തിന്റെ ബന്ധുവിന്റെ ഫ്‌ലാറ്റില്‍ പരിശോധനയും നടത്തി. ഡോളര്‍ കൈമാറിയതായി സ്വപ്നയുടെ മൊഴില്‍ പറയുന്ന ഫ്‌ലാറ്റിലെ ബി 4ലാണ് രണ്ടര മണിക്കൂര്‍ നീണ്ട പരിശോധന.

വെള്ളിയാഴ്ച രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവര്‍ നല്‍കിയ രഹസ്യമൊഴികളിലെ സത്യമറിയാനാണ് ചോദ്യം ചെയ്തത്. കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തില്‍ മൂന്ന് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നായിരുന്നു സ്പീക്കറുടെ മറുപടി.

 

 



പനിയെത്തുടര്‍ന്ന് വിശ്രമത്തിലാണ് സ്പീക്കര്‍. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചനയെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉടനുണ്ടാകില്ല. ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ ഒരുകോടി 90 ലക്ഷം രൂപ ഡോളറാക്കി യു.എ.ഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ഈ പണം ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചെന്നാണ് സ്വപ്നയുടെ മൊഴി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സുഹൃത്ത് നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കര്‍ പ്രതികളെ ബന്ധപ്പെട്ടതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. നാസര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും കസ്റ്റംസിന്റെ കൈയിലുണ്ട്. ഇക്കാര്യങ്ങളടക്കം സ്പീക്കറോട് ആരാഞ്ഞെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെയും പി. ശ്രീരാമകൃഷ്ണന്റെയും പ്രേരണയിലാണ് ഡോളര്‍ കടത്തിയതെന്ന സ്വപ്നയുടെ മൊഴി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു സ്പീക്കര്‍ക്ക് ആദ്യ നോട്ടീസ് നല്‍കിയത്.

 

 



സ്പീക്കറുടെ പല പ്രാവശ്യമാണ് ഒഴികഴിവുകള്‍പറഞ്ഞത്. ആദ്യ നോട്ടീസിന് കാബിനറ്റ് പദവിയുള്ള സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതിയില്ലെന്ന് മറുപടി. തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും ഇതിനു ശേഷം ഹാജരാകാമെന്നും കസ്റ്റംസിനെ അറിയിച്ച് ഒഴിവു വാങ്ങി. കഴിഞ്ഞ വ്യാഴാഴ്ച അസുഖമാണെന്ന് പറഞ്ഞാണ് ഹാജരാകാതിരുന്നത്.

വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന ആരോപണത്തില്‍ നിരവധി മൊഴികള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. സ്പീക്കറുടെ മൊഴി ഇവയുമായി ചേരുന്നുണ്ടോ എന്ന് പരിശോധിക്കും. അതിന് ശേഷമാവും മറ്റ് നടപടികള്‍. എന്തായാലും സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഇനി ചോദ്യം ചെയ്യല്‍ ഉണ്ടാകില്ല.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (16 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (25 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (34 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (49 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends