'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്

മമ്മൂട്ടിയെ നായകനാക്കി പേരന്പ് എന്ന സിനിമക്ക് ശേഷം റാം സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം തിയ്യറ്റാറുകളിലേക്ക്. നിവിന്‍ പോളി നായകനായ 'ഏഴ് കടല്‍ ഏഴ് മലൈ' എന്ന സിനിമ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ ആണ് റിലീസിനെത്തുന്നത്. ചിത്രം ഒക്ടോബര്‍ 1 ന് തീയേറ്ററിലെത്തും സൂരി, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റോട്ടര്‍ഡാം, മോസ്‌കോ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ലഭിച്ച പ്രതികരണങ്ങള്‍ സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തു വിട്ടു. ഒക്ടോബര്‍ ഒന്നിന് ആണ് റിലീസ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് സിനിമയുടെ നിര്‍മാണം. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിവിന്‍ പോളിയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയായിരുന്നു ഈ ഗ്ലിംപ്‌സിന്റെയും തുടര്‍ന്നുവന്ന ടീസറിന്റെയും ട്രെയ്‌ലറിന്റെയും പ്രധാന സവിശേഷത.
https://www.facebook.com/Malayalivartha


























