Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഇങ്ങനെയാവണം സര്‍... ഗള്‍ഫില്‍ വെന്നിക്കൊടി പാറിച്ചതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു പോലെ നടത്തിയ എം.എ. യൂസഫലിക്ക് അബുദാബിയുടെ ആദരം; യൂസഫലിക്ക് അബുദാബിയുടെ ഉന്നത സിവിലിയന്‍ ബഹുമതി; മുതലാളിമാര്‍ക്ക് സ്വപ്നം കാണാനാകാത്ത അംഗീകാരം ലഭിച്ച യുസഫലിക്ക് അഭിനന്ദന പ്രവാഹം

11 APRIL 2021 08:40 AM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. കേരളത്തിലെ തൃശൂര്‍ നാട്ടിക എന്ന ചെറിയ സ്ഥലത്തു നിന്നും ഗള്‍ഫിലെത്തി ലോകത്താകമാനം വ്യാപിപ്പിച്ച ലുലു ഗ്രൂപ്പ് ഉടമയാണ് എംഎ യൂസഫലി. കേരളത്തില്‍ കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും ലുലുമാള്‍ ഉയരുകയാണ്. അര ലക്ഷത്തിലധികം മലയാളികള്‍ക്ക് ജോലി നല്‍കുന്ന യൂസഫലിയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന യൂസഫലിക്ക് മറ്റൊരു ബഹുമതി കൂടി ലഭിച്ചിരിക്കുകയാണ്. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് സമ്മാനിച്ചു.

 



അബുദാബിയുടെയും യു.എ.ഇയുടെയും വാണിജ്യ, വ്യവസായ മേഖലകളിലെ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു.

രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡിന് ഇക്കുറി അര്‍ഹരായ 12 പേരില്‍ ഏക ഇന്ത്യക്കാരനാണ് എം.എ. യൂസഫലി. പ്രവാസി ഭാരതീയ സമ്മാന്‍, പദ്മശ്രീ, ബഹ്‌റിന്‍ രാജാവിന്റെ ഓര്‍ഡര്‍ ഒഫ് ബഹ്‌റിന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ക്ക് ഉടമയാണ് എം.എ. യൂസഫലി. യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസയ്ക്ക് അര്‍ഹനായതും യൂസഫലിയാണ്.

 

 



ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. 1973 ഡിസംബര്‍ 31നാണ് ഞാന്‍ യു.എ.ഇയിലെത്തിയത്. 43 വര്‍ഷമായി അബുദാബിയിലാണ് താമസം. ഒട്ടേറെ വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്നത്തെ നിലയിലെത്തിയത്. യു.എ.ഇ ഭരണാധികാരികളുടെയും സ്വദേശികളുടെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെയും പിന്തുണയും പ്രാര്‍ത്ഥനയുമാണ് എന്റെ കരുത്ത്. ഈ ബഹുമതി ഞാന്‍ പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നു യൂസഫലി പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കെല്ലാം അഭിമാനമുഹൂര്‍ത്തം സമ്മാനിച്ചാണ് അബുദാബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി ഏറ്റുവാങ്ങിയത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സായീദ് അല്‍ നഹ്യാനുമായി യൂസഫലിക്ക് ആത്മബന്ധമുണ്ട്.

 

 



അബുദാബിയുടെ ഹൃദയഭാഗത്ത് വീടുനിര്‍മ്മിക്കാന്‍ യൂസഫലിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം നല്‍കിയത് ഷെയ്ക് മുഹമ്മദാണ്. അബുദാബിയിലെ ലുലു ഗ്രൂപ്പിന്റെ മുഷ്‌റിഫ് മാള്‍ നില്‍ക്കുന്ന 40 ഏക്കര്‍ സ്ഥലവും അബുദാബി സര്‍ക്കാര്‍ നല്‍കിയതാണ്.

പുരസ്‌കാര ദാനച്ചടങ്ങില്‍ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ക് സൈഫ് ബിന്‍ സായീദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ഷെയ്ക് മന്‍സൂര്‍ ബിന്‍ സായീദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ക് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍ എന്നിവര്‍ പങ്കെടുത്തത് ഈ ആത്മബന്ധത്തിന്റെ തെളിവായി.

 

 



ലുലു ഗ്രൂപ്പില്‍ 28,000ലേറെ മലയാളികള്‍ ഉള്‍പ്പെടെ 58,000ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഗള്‍ഫ്, ഇന്‍ഡോനേഷ്യ, ഈജിപ്റ്റ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 207 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. അമേരിക്ക, ബ്രിട്ടന്‍, സ്‌പെയിന്‍, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി 14 ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ ഉള്‍പ്പെടെ 250 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് യൂസഫലി ലക്ഷ്യം വയ്ക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (14 minutes ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (21 minutes ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (26 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (2 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (2 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (3 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (3 hours ago)

Malayali Vartha Recommends