Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

കണ്ണുതള്ളി സഖാക്കള്‍... ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ രായ്ക്ക് രാമാനം പൊക്കിയ എ.പി. ഷൗക്കത്തലി വീണ്ടും കേരളത്തില്‍; നിയമനം തീവ്രവാദവിരുദ്ധ സ്‌ക്വാഡില്‍; എന്‍.ഐ.എയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായി പേരുകേട്ട ഷൗക്കത്തലിയുടെ മടങ്ങി വരവ് തൃശൂരില്‍

11 APRIL 2021 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ പോലീസ് ഓഫീസറാണ് എ.പി. ഷൗക്കത്തലി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ എന്‍ഐഎ അഡീഷണല്‍ എസ്പി കൂടിയായ ഷൗക്കത്തലി കേരളത്തിലേക്ക് മടങ്ങിയെത്തുകയാണ്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലെ പ്രധാനിയായിരുന്ന എസ്.പി. എ.പി. ഷൗക്കത്തലി വീണ്ടും കേരളാ പോലീസിന്റെ ഭാഗമായി. ദേശീയ അന്വേഷണ ഏജന്‍സിയിലെ പ്രവര്‍ത്തനത്തിനു ശേഷം തിരിച്ചുവന്ന അദ്ദേഹത്തിന് തൃശൂരില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലാണു നിയമനം.

 

 



സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനാണ് ഷൗക്കത്തലി. അധികാര കേന്ദ്രങ്ങളെ ഭയക്കാതെ കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ പ്രതികളെ അഴിക്കുള്ളിലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അന്വേഷണത്തിനിടെ പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും അദ്ദേഹത്തെ സ്വീധീനിച്ചിട്ടില്ല.

1995 ല്‍ ഒന്നാം റാങ്കോടെ കേരളാ പൊലീസില്‍ എസ് ഐയായ ഷൗക്കത്തലി 2014 ലാണ് എന്‍ഐഎയിലെത്തിയത്. കനകമല കേസ്, തമിഴ്‌നാട്ടിലെ ഭീകരവാദ കേസുകള്‍, പാരീസ് ഭീകരാക്രമണ കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണം എന്നിവയിലെല്ലാം ഷൗക്കത്തലി ഉണ്ടായിരുന്നു.

 

 



ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ ധീരത കേരള ജനത കണ്ടതാണ്. സി പി എമ്മിനെയും പാര്‍ട്ടി ഗ്രാമങ്ങളെയും ഇളക്കി മറിച്ച കേസില്‍ നേരത്തേ തലശേരി ഡിവൈ.എസ്.പിയായിരിക്കെ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പികെ കുഞ്ഞനന്തനും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്.

ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പ്രതികളായ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരെ പിടികൂടാന്‍ നേതൃത്വം നല്‍കി. ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് വകവയ്ക്കാതെ മുടക്കോഴി മലയില്‍ ഒളിച്ചിരുന്ന കൊടിസുനി അടക്കമുള്ള കൊടുംക്രിമിനലുകളെ അര്‍ദ്ധരാത്രിയില്‍ വേഷപ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഷൗക്കത്തലിയും സംഘവും പിടികൂടിയത്. ഷൗക്കത്തലി പിന്നീട് ഡെപ്യുട്ടേഷന്‍ നിയമനം വഴിയാണ് എന്‍ഐഎയിലെത്തിയത്.

 

 



പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ സിപിഎമ്മിന്റെ ഏരിയാകമ്മറ്റി ഓഫീസില്‍ പരിശോധന നടത്തിയ ചരിത്രവും ഷൗക്കത്തലിക്കുണ്ട്. നിങ്ങള്‍ക്ക് പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസിലും കയറാമെന്ന് അന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദ്യശ്യങ്ങള്‍ വൈറലായിരുന്നു.

സുപ്രധാനമായ പല കേസുകളിലും ഷൗക്കത്തലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലും അദ്ദേഹത്തിന്റെ അന്വേഷണ മികവിന് രാജ്യം സാക്ഷിയായതാണ്. ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളില്‍ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിന്റേയും സന്ദീപിന്റേയും ഒളിത്താവളം കണ്ടെത്തി കുടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

 

 



അന്വേഷണ മികവിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം അടുത്തിടെ നേടിയിരുന്നു. ഐ.പി.എസ്. ലഭിക്കാനുള്ളവരുടെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി.

എന്‍.ഐ.എയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്‌പെഷലിസ്റ്റായി പേരുകേട്ട ഷൗക്കത്തലി സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണച്ചുമതല ഏറ്റെടുത്തയുടനാണു സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ ഫാളാറ്റ് റെയ്ഡ് നടത്തിയതും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (12 minutes ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (19 minutes ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (24 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (2 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (2 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (3 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (3 hours ago)

Malayali Vartha Recommends