Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ജോലിക്കു പോയ അനുജത്തിയെ കൂട്ടികൊണ്ടു വരാന്‍ പോയ അക്‌സനോ അപകടത്തില്‍പെട്ട് റോഡില്‍ കിടക്കുന്നതറിയാതെ സഹോദരി നടന്നു വരവേ ആള്‍ക്കൂട്ടം കണ്ടു നോക്കി, ആ കാഴ്ച കണ്ട് ഞെട്ടി, ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ സഹോദരനെ എത്തിച്ചെങ്കിലും മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു, ഒടുവില്‍....

11 APRIL 2021 07:53 AM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ജോലിക്കു പോയ അനുജത്തിയെ കൂട്ടികൊണ്ടു വരാന്‍ പോയ അക്‌സനോ അപകടത്തില്‍പെട്ട് റോഡില്‍ കിടക്കുന്നതറിയാതെ സഹോദരി നടന്നു വരവേ ആള്‍ക്കൂട്ടം കണ്ടു നോക്കി, ആ കാഴ്ച കണ്ട് ഞെട്ടി, ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ സഹോദരനെ എത്തിച്ചെങ്കിലും മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു. ഒടുവില്‍ അവയവദാനത്തിന് സമ്മതമേകി ആ കുടുംബം.

ഞായറാഴ്ച അക്‌സനോയുടെ പിറന്നാളായിരുന്നു . പുത്തനുടുപ്പിട്ട് സഹോദരങ്ങള്‍ക്കും അമ്മയ്ക്കുമൊപ്പം കഴിയാന്‍ തീരുമാനിച്ച ദിവസം. മരണം അപകടത്തിന്റെ രൂപത്തില്‍ പിറന്നാള്‍ത്തലേന്ന് അക്‌സനോയെ കൂട്ടിക്കൊണ്ടുപോകുമ്പോഴും അഞ്ചുപേര്‍ക്ക് അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്മനസ്സു കാട്ടി ആ നിര്‍ധനകുടുംബം.

 



ചൊവ്വാഴ്ച രാത്രിയാണ് ജോനകപ്പുറം മുസ്ലിം കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന അക്‌സനോ (22) കൊല്ലം കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തുവെച്ച് അപകടത്തില്‍പ്പെട്ടത്.

തുണിക്കടയില്‍ ജോലി ചെയ്യുന്ന സഹോദരി ജോസ്ഫിനെ കൂട്ടിക്കൊണ്ടുവരാന്‍പോയ അക്‌സനോ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവമറിയാതെ നടന്നുവരികയായിരുന്ന ജോസ്ഫിന്‍ അപകടസ്ഥലത്തെ ആള്‍ക്കൂട്ടംകണ്ടു നോക്കിയപ്പോഴാണ് അപകടത്തില്‍പ്പെട്ട അക്‌സനോയെ കാണുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അക്‌സനോയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

 

 



നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്.ഷര്‍മദിനെ വിളിച്ച് സഹായംതേടി. കോവിഡ് കാലമായതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ഒഴിവുണ്ടായിരുന്നില്ല. എന്നാല്‍ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡോ. ഷര്‍മദ് അക്‌സനോയ്ക്ക് പ്രത്യേകം കിടക്ക തരപ്പെടുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി.

തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ അക്‌സനോയുടെ അമ്മ മേരിയും സഹോദരിമാരായ ജോസ്ഫിനും സിന്‍സിയും അക്‌സനോയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ഡോക്ടറോട് അഭ്യര്‍ഥിച്ചു.

 

 



ഡോക്ടര്‍ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്പ്‌ളാന്റ് പ്രൊക്യുവര്‍മെന്റ് മാനേജര്‍ ഡോ. അനില്‍ സത്യദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജയചന്ദ്രന്‍, ട്രാന്‍സ്പ്‌ളാന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.വി.അനീഷ്, എസ്.എല്‍. വിനോദ്കുമാര്‍ എന്നിവരുടെ സഹായത്തോടെ ശനിയാഴ്ച അവയവദാനപ്രക്രിയ പൂര്‍ത്തീകരിച്ചു.

വൃക്കകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഹിത്തിനും സുബീഷിനും രണ്ട് ഹൃദയവാല്‍വുകള്‍ ശ്രീചിത്ര മെഡക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കും കരള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രോഗിക്കും നല്‍കി.




മൃതസഞ്ജീവനി കണ്‍വീനര്‍കൂടിയായ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് സഹായവുമായി ഒപ്പമുണ്ടായിരുന്നു. അക്‌സനോയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മൂതാക്കര ഉണ്ണിഈശോ പള്ളിസെമിത്തേരിയില്‍ സംസ്‌കരിച്ചു.

പിതാവ് ആന്റോയുടെ മരണത്തിനുശേഷം കുടുംബം പുലര്‍ത്താന്‍ കഠിനാധ്വാനം ചെയ്തുവരികയായിരുന്നു അക്‌സനോ. മൂതാക്കരയില്‍ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും ജോലിചെയ്തിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (13 minutes ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (20 minutes ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (25 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (2 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (2 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (3 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (3 hours ago)

Malayali Vartha Recommends