കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അധ്യാപകന് ദാരുണാന്ത്യം
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അധ്യാപകന് ദാരുണാന്ത്യം.അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ താമസിക്കുന്ന കൊച്ചുകരോട്ട് ഡെന്നീസ് (46) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടുമണിയോടെ ചാറ്റുപാറ ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടം. മരിച്ച ഡെന്നീസ് അടിമാലിയില്‍ നിന്നും മച്ചിപ്ലാവിലേക്ക് ബുള്ളറ്റില്‍ പോകുകയായിരുന്നു. എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം.
ഡെന്നീസിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ഡെന്നീസ് കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ അധ്യാപകനാണ്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ ബീന അടിമാലി ഇല്ലത്ത് കുടുംബാഗവും, കൂമ്പന്‍പാറ ഫാത്തിമാ മാതാ സ്കൂളിലെ അധ്യാപികയുമാണ്.മക്കള്‍ - നേഹ(പത്താം ക്ലാസ്), നിഹാര (ആറാംക്ലാസ്) ഇരുവരും അടിമാലി വിശ്വദീപ്തി സ്കൂള്‍ വിദ്യാര്‍ഥികളാണ്.
"
https://www.facebook.com/Malayalivartha