കോവിഡ് ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ ഭാര്യ ജീവനൊടുക്കിയ നിലയില്‍ ...

കോവിഡ് ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് എ.എം.യു.പി. സ്‌കൂളിനടുത്ത് പെടാട്ട് ശ്രീരംഗനാഥന്റെ ഭാര്യ ഹേന (41) യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കോവിഡ് ബാധിതനായ ശ്രീരംഗനാഥന്റെ (44) മരണം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. ഇന്നലെ രാവിലെ ഭാര്യ ഹേനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.
കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ യുവതിയെ കുറേ നേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാടാനപ്പള്ളി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
e
https://www.facebook.com/Malayalivartha