Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...


പിണറായിയെയും ഞെട്ടിച്ച് ധൂർത്തിൽ കടത്തിവെട്ടി.. ചീഫ് സെക്രട്ടറി എ. ജയതിലകിന്റെയും സംഘത്തിന്റയും വെറും മൂന്ന് മാസത്തെ ചായകുടി.. സര്‍ക്കാര്‍ ചെലവഴിച്ചത് ആറ് ലക്ഷത്തിലധികം രൂപയാണെന്ന കണക്കുകള്‍..

എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യം... 25 ശതമാനം വാത്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് , വിലയും 150 രൂപ സര്‍വീസ് ചാര്‍ജും ഈടാക്കാം.... സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

08 JUNE 2021 06:56 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്രം വാക്സിന്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അറിയിച്ചു.


18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കും. നിര്‍്മാതാക്കളില്‍ നിന്ന് 75% വാക്സിനും കേന്ദ്രം വാങ്ങും. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കിത്തുടങ്ങുമെന്നും പ്രധാനമഗന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി ഉള്‍പ്പെടെ കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ വിമര്‍ശം ഉയര്‍ത്തിയതോടെയാണ് കേന്ദ്രത്തിന്റെ മനംമാറ്റം.

 



25% സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. എന്നാല്‍ 150 രൂപ സര്‍വീസ് ചാര്‍ജ് മാത്രമേ ഈടാക്കാവൂ എന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ അദേഹം വ്യക്തമാക്കു.


കഴിഞ്ഞ 100 വര്‍ഷത്തിനിടെ കാണാത്ത മഹാമാരിയാണിത്. കോവിഡിനെതിരായ പോരാട്ടം രാജ്യത്ത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 


ഏപ്രില്‍ മെയ് മാസങ്ങളിലെ രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്സിജന്റ ആവശ്യം അത്ഥുതപൂര്‍വമായ തോതിലാണ് വര്‍ധിച്ചത്. കോവിഡ് നേരിടാന്‍ ഏറ്റവും വലിയ ആയുധം പ്രോട്ടോക്കോളാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വാക്സിന്‍ ആണ് ഏറ്റവും വലിയ സുരക്ഷാ കവചമെന്നും പറഞ്ഞു.


ഓക്സിജന്‍ ഉത്പാദനം പത്തിരട്ടി വര്‍ധിപ്പിച്ചു. ഓക്സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടി എടുത്തു. ലോകത്ത് എല്ലായിടത്തും വാക്സിന്‍ ആവശ്യമാണ്. എന്നാല്‍ കോവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ കുറവാണെന്നതും അദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ വാക്സിന്‍ നിര്‍മ്മിച്ചില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും അദേഹം ചോദ്യമുയര്‍ത്തി.

 



കോവിഡ് ടെസ്റ്റ് ലാബുകളുടെ ഒരു ശ്യംഖല തയാറാക്കുന്നതിനായി കോവിഡ് ആശുപത്രികള്‍, വെന്റിലേറ്റര്‍ കിടക്കകള്‍, എന്നിവ ഉപയോഗിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ പുതിയ ആരോഗ്യ ഇന്‍ഫ്രാസ്ട്രച്ചര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വാക്സിന്‍ വിതരണം വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന് അദേഹം വ്യക്തമാക്കി. രാജ്യത്തെ ഏഴ് കമ്പനികള്‍ വ്യത്യസ്ത വാക്സിനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മൂന്ന് വാക്സിന്‍ പരീക്ഷണങ്ങള്‍ വിപുലമായ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ളരണ്ട് വാക്സിന്റെ ട്രയലും നടക്കുകയാണ്. നേസല്‍ വാക്സിനായുള്ള ഗവേഷണം തുടരുകയാണ്.23 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 



സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചുവരുന്ന ആവശ്യമാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതില്‍ പ്രധാനമന്ത്രിയോട് ഹൃദയപൂര്‍വം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്




ജൂണ്‍ 21 മുതല്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതില്‍ സഹായകമാകും.

വാക്സിന്‍ വാങ്ങുന്നതിനായി സംസ്ഥാനങ്ങള്‍ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. കോവിഡ്-19 മാനദണ്ഡങ്ങള്‍ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിന്റെ മുന്‍ നിരയില്‍ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി ഉറപ്പു നല്‍കുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതില്‍ പ്രധാനമന്ത്രിയോട് ഹൃദയപൂര്‍വം നന്ദി പറയുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഎം മണി പറഞ്ഞതിന്റെ നാടകീയമായ വേർഷനാണ് ശൈലജ ടീച്ചർ; രൂക്ഷമായ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ  (21 minutes ago)

വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി!!  (26 minutes ago)

SITയുടെ അറസ്റ്റ് പട്ടികയില്‍ കടകംപള്ളിയില്ല ! പിണറായി ഒടുക്കത്തെ കളി ; CM ഓഫീസ് വിറപ്പിച്ച് ഹൈക്കോടതി  (35 minutes ago)

'ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി'.....ഈ തനി നിറം എന്ന സിനിമയുടെ പ്രസക്ത ഭാഗവുമായി ടീസർ എത്തി!!  (40 minutes ago)

കോഴിക്കോട് ഉണ്ട്, കേസ് കൊടുക്കെടാ ! ഷഹനാസ് കരഞ്ഞുകൂവി പോസ്റ്റിടല്‍ ..പോയി പണിനോക്കടീന്ന് രാഹുല്‍  (45 minutes ago)

അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...  (58 minutes ago)

മർകസ് യുനാനിയിൽ പ്രീ-റമസാൻ മെഗാ മെഡിക്കൽ ക്യാമ്പ്  (1 hour ago)

ടെക്നോപാര്‍ക്കിന്‍റെ സിഇഒ ആയി സന്ദീപ് കുമാര്‍ ഐഎഎസിനെ നിയമിച്ചു  (1 hour ago)

മസ്തിഷ്ക മരണം സംഭവിച്ച മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥന്റെ അവയവങ്ങൾ ദാനം ചെയ്തു  (1 hour ago)

വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ ജില്ലാതല ഹാക്കത്തോണുകൾ...  (1 hour ago)

അറബ് ഹെൽത്ത് 2026: ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ അടുത്തറിഞ്ഞ് കർണാടക മന്ത്രി ഡോ. ശരൺപ്രകാശ് ആർ. പാട്ടീൽ  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു...  (1 hour ago)

മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...  (1 hour ago)

ചരിത്ര വികസനം: കിഫ്ബിയിലൂടെ ഒറ്റ മാസത്തില്‍ 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു  (1 hour ago)

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

Malayali Vartha Recommends