ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ മടങ്ങുന്നു.... പാത്രം കൊട്ടി പ്രതിഷേധിച്ച് പട്ടേലിനെ യാത്രയാക്കി ദ്വീപുനിവാസികള്‍

ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഒരു ദിവസം മുന്‍പേ മടങ്ങുന്നു.ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്.
വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തി ഇരുപതാം തീയതി മടങ്ങിപ്പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
അതേസമയം ദ്വീപുനിവാസികള്‍ പാത്രം കൊട്ടി പ്രതിഷേധിച്ചാണു പട്ടേലിനെ യാത്രയാക്കുന്നത്. ഇന്നലെ രാത്രി 9നും 9.10നും ഇടയില്‍ വിളക്കുകള്‍ അണച്ചു മെഴുകുതിരിയും ടോര്‍ച്ചും തെളിച്ചു പാത്രം കൊട്ടി ശബ്ദമുണ്ടാക്കി ദ്വീപുനിവാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചു.
"
https://www.facebook.com/Malayalivartha