കണ്ണൂരിൽ അടുത്ത പണി കൊടുത്ത് തുടങ്ങി പട്ടാളം... കളി പട്ടാളത്തോട് വേണ്ട! സഖാക്കൾ വാലും ചുരുട്ടിയോടി...

ബാക്കിയുള്ളവരുടെ അടുത്ത് കളിക്കുന്ന പോലെ പട്ടാളത്തിന്റെ കൂടെ കളിക്കരുതെന്ന് ആദ്യ ദിവസം മുതലേ കണ്ണൂക്കാർക്ക് മനസിലായതാണ്, അല്ല മനസ്സിലാക്കി കൊടുത്തതാണ് പട്ടാളം എന്ന് പറയുകയാവും ശരി.
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ട് ഏറ്റെടുക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരേ പ്രതിഷേധവുമായി നാട്ടുകാരും നേതാക്കളും രംഗത്തെതിയത് ആദ്യമൊക്കെ വലിയ വാർത്ത ആയിരുന്നു. എന്നാൽ കണ്ണടച്ച് തുറക്കും മുന്നേയാണ് കാര്യങ്ങൾ ഒക്കെ പെർപക്ട് ഓക്കെയാക്കിയത്.
കന്റോൺമെന്റ് സ്ഥലത്താണ് മതിൽ നിർമിക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയത്. സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ട് വേലി കെട്ടി തിരിക്കാൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. ജനത്തിന്റെ പ്രതിഷേധവും ജനപ്രതിനിധികളുടെ പ്രതിരോധവും നിലനിൽക്കുന്നതിനിടെയായിരുന്നു പട്ടാളം വിളക്കുംതറ മൈതാനി കെട്ടി അടച്ചത്.
രാവിലെ 5.45 ഓടെയാണ് സാമഗ്രികളുമായി എത്തിയ പട്ടാളം മൈതാനം വേലികെട്ടി അടച്ചത്. 4 മണിക്കൂർ കൊണ്ട് പണി തീർത്ത് പട്ടാളം മടങ്ങുകയും ചെയ്തു. പ്രവേശന വഴി വിലക്കി വേലി കെട്ടുന്നതിനെതിരെ സെന്റ് മൈക്കിൾസ് സ്കൂൾ അധികൃതർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാൻ മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് പട്ടാളത്തിന്റെ പെട്ടെന്നുള്ള നീക്കം നടത്തിയതും.
എന്നാലിപ്പോൾ അതിനു പിന്നാലെ മറ്റൊരു നീക്കമാണ് ഇപ്പോൾ, പട്ടാളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. അതായത്, സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലെ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ നിന്നു പ്രതിരോധവകുപ്പ് പിഴ ഈടാക്കിത്തുടങ്ങി എന്നതാണ്. 500 രൂപ വീതമാണ് ഓരോ വാഹനത്തിൽ നിന്നും പിഴ ഈടാക്കുന്നത്.
ഇന്നലെ 27 വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കിയതായി ഡിഎസ്‌സി പ്രതിനിധി അറിയിച്ചു. മൈതാനം മിലിറ്ററി സ്റ്റേഷൻ വിപുലീകരണത്തിനും പരിശീലനത്തിനുമായി നീക്കിവച്ചതാണെന്നു ചൂണ്ടിക്കാട്ടി ഡിഎസ്‌സി നേരത്തേ മൈതാനത്തിനു ചുറ്റും മുള്ളുവേലി കെട്ടിയിരുന്നു.
നൂറോളം പട്ടാളക്കാരുടെ കാവലിൽ പണി ആരംഭിച്ചതോടെ നാട്ടുകാർ എത്തിയെങ്കിലും പട്ടാളം പണി തുടർന്നിരുന്നു. സെന്റ് മൈക്കിൾസ് സ്കൂളിനു മുൻവശം മൈതാനിയുടെ മുൻഭാഗത്തും വലത് ഭാഗത്തും മുള്ളുവേലി കെട്ടി തിരിച്ചു. സെന്റ് മൈക്കിൾസ് സ്കൂളിലേക്കുള്ള പ്രവേശനത്തിനായി മൈതാനിയുടെ ഇടത് വശത്ത് മുള്ള് വേലികെട്ടാതെ വിട്ടുനൽകിയിട്ടുണ്ട്.
വാഹനം പാർക്ക് ചെയ്യരുതെന്നും ഫോട്ടോ എടുക്കരുതെന്നും അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കൂട്ടംകൂടരുതെന്നും നിർദേശിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സെന്റ് മൈക്കിൾസ് സ്കൂളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകാൻ ഈ മൈതാനം ഒഴിവാക്കി ക്രമീകരണം നടത്തണമെന്നു കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് നിർദേശിച്ചിരുന്നു. ഇന്നലെ എത്തിയ വാഹനങ്ങൾ സ്കൂളിലേക്കു വന്നതല്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായും ഡിഎസ്‌സി പ്രതിനിധി പറഞ്ഞു.
മൈതാനത്ത് പരിശോധനയും പിഴയീടാക്കലും തുടരുമെന്നും ഇവർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുള്ളതിനാൽ ഫോർട്ട് റോഡ് ഭാഗത്ത് ഇന്നലെ വൻ ഗതാഗതക്കുരുക്കായിരുന്നു. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും എത്തിയവരുടെ വാഹനങ്ങൾ നിർത്തിയിടാൻ അവിടെ സ്ഥലം ലഭിക്കാത്തതിനാൽ സെന്റ് മൈക്കിൾസിനു മുന്നിലെ മൈതാനത്ത് എത്തിയവരാണ് പിഴ അടയ്ക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha